വിവര്‍ത്തന പ്രക്രിയയുടെ ഭാഗമായി, വിവര്‍ത്തനം ആശയവിനിമയം നടത്തേണ്ട സന്ദേശം വ്യക്തമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരവധി ആളുകള്‍ അത് പരിശോധിക്കേണ്ടതുണ്ട്. തന്റെ വിവര്‍ത്തനം പരിശോധിക്കാന്‍ പറഞ്ഞ ഒരു തുടക്കക്കാരനായ വിവര്ത്തകന് ഒരിക്കല്‍ പറഞ്ഞു,”എന്നാല്‍ ഞാന്‍ എന്റെ മാതൃഭാഷ നന്നായി സംസാരിക്കുന്നു. വിവര്‍ത്തനം ആ ഭാഷയ്ക്കുള്ളതാണ്. ഇനിയും എന്താണ് വേണ്ടത്?” അദ്ദേഹം പറഞ്ഞത് സത്യമായിരുന്നു, പക്ഷേ രണ്ടു കാര്യം കൂടി ഓര്‍മിക്കേണ്ടതുണ്ട്.
ഒരു കാര്യം അദ്ദേഹം ഉറവിട വാചകം ശരിയായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, അതിനാല്‍ എന്താണ് പറയേണ്ടതെന്ന് അറിയാവുന്ന ഒരാള്‍ക്ക് വിവര്‍ത്തനം ശരിയാക്കാന്‍ കഴിഞ്ഞേക്കും. ഇതു ഉറവിട ഭാഷയിലെ ഒരു വാക്യമോ പദപ്രയോഗമോ അയാള്‍ക്ക് ശരിയായി മനസ്സിലാകാത്തതിനാലാകാം. ഈസാഹചര്യത്തില്‍ ഉറവിട ഭാഷ നന്നായി മനസ്സിലാക്കുന്ന മറ്റൊരാള്‍ക്ക് വിവര്‍ത്തനം ശരിയാക്കാന്‍ കഴിയും.
അല്ലെങ്കില്‍ ഒരു പ്രത്യേക സ്ഥലത്തു ആശയവിനിമയം നടത്താന്‍ ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനു ഒന്നും മനസ്സിലയില്ലായിരിക്കാം. ഈ സാഹചര്യത്തില്‍, ബൈബിള്‍ നന്നായി അറിയുന്ന ഒരാള്‍ക്ക്, ഒരു ബൈബിള്‍ അദ്ധ്യാപകന് അല്ലെങ്കില്‍ ഒരു ബൈബിള്‍ വിവര്‍ത്തന പരിശോധകന് പോലുള്ളയാള്‍ക്ക് വിവര്‍ത്തനം ശരിയാക്കാന്‍ കഴിയും.
മറ്റൊരു കാര്യം, വചനം എന്താണ് പറയേണ്ടതെന്ന് വിവര്‍ത്തകനു നന്നായി അറിയാമെങ്കിലും, അദ്ദേഹം വിവര്‍ത്തനം ചെയ്ത രീതി മറ്റൊരു വ്യക്തിക്കു വേറെ എന്തെങ്കിലും അര്‍ത്ഥമാകാം. അതായതു വിവര്ത്തകന് ഉദ്ദേശിച്ചതല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് വിവര്‍ത്തനം സംസാരിക്കുന്നതെന്നു മറ്റൊരാള്‍ ചിന്തിച്ചേക്കാം, അല്ലെങ്കില്‍ വിവര്‍ത്തനം കേള്‍ക്കുന്നതോ, വായിക്കുന്നതോ ആയ വ്യക്തിക്കു വിവര്ത്തകന് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുകയില്ല.
ഒരാള്‍ ഒരു വാചകം എഴുതുമ്പോള്‍ മറ്റൊരാള്‍ അത് വായിക്കുമ്പോഴാണ് ഇതു പലപ്പോഴും സംഭവിക്കുന്നത്( അല്ലെങ്കില്‍ ചിലപ്പോള്‍ ആദ്യ വ്യക്തി പിന്നീട് വീണ്ടും വായിച്ചാലും), എഴുത്തുകാരന് ഉദ്ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പറയാന്‍ അവര്‍ അത് മനസ്സിലാക്കുന്നു. ഈ പറയുന്ന വാക്യം ഉദാഹരണമായി എടുക്കുക.
യോഹന്നാന് പത്രൊസിനെ ദേവലായത്തിലേക്ക് കൊണ്ടുപോയി എന്നിട്ട് വീട്ടിലേക്കു പോയി
അത് എഴുതുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ, എഴുത്തുകാരൻ ഉദ്ദേശിച്ചത് പത്രോസ് വീട്ടിലേക്കാണ് പോയതെന്നാണ്, പക്ഷേ വായനക്കാരൻ കരുതിയിരുന്നത് എഴുത്തുകാരൻ ഒരുപക്ഷേ ജോൺ തന്നെയാണ് വീട്ടിലേക്ക് പോയതെന്നാണ്. വാക്യം കൂടുതൽ വ്യക്തമാക്കുന്നതിന് മാറ്റം വരുത്തേണ്ടതുണ്ട്.
കൂടാതെ, വിവര്‍ത്തന സംഘം അവരുടെ ജോലിയുമായി വളരെ അടുപ്പമുള്ളവരും പങ്കാളികളുമാണ്., ആയതിനാല്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന തെറ്റുകള്‍ അവര്‍ ചിലപ്പോള്‍ കാണില്ല. ഈ കാരണങ്ങളാല്‍, വിവര്‍ത്തനത്തില്‍ നിന്ന് മറ്റൊരാള്‍ എന്താണ് മനസ്സിലാക്കുന്നതെന്നു എല്ലായ്പ്പോഴും പരിശോധിക്കേണ്ടത് അത് വഴി ഞങ്ങള്‍ക്ക് ഇതു കൂടുതല്‍ കൃത്യവും വ്യക്തവുമാക്കാന്‍ കഴിയും.
ഈ വിവര്‍ത്തന മാനുവല്‍ പരിശോധന പ്രക്രിയയിലേക്കുള്ള വഴികാട്ടിയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന നിരവധി പരിശോധനകളിലൂടെ ഇതു നിങ്ങളെ നയിക്കും. നിരവധി ആളുകള്‍ വ്യത്യസ്ത പരിശോധനകള്‍ നടത്തുന്നത് വേഗത്തിലുള്ള പരിശോധന പ്രക്രിയയ്ക്ക് കാരണമാകുമെന്നും, വിശാലമായ സഭാ പങ്കാളിത്തവും ഉടമസ്ഥാവകാശവും അനുവധിക്കുമെന്നും മികച്ച വിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
പരിശോധിക്കേണ്ട കാര്യങ്ങളുടെ കൂടുതല്‍ ഉദാഹരണങ്ങള്‍ക്കു, Types of Things to Check ഇതിലേക്ക് പോകുക.
കൃത്യത, വ്യക്തത, സ്വാഭാവികത എന്നിവയ്ക്കായി മറ്റു ഭാഷകളിലെ(OLs) ബൈബിള്‍ വിവര്‍ത്തനങ്ങള്‍ എങ്ങനെ പരിശോധിക്കാമെന്ന് ഈ മാനുവല്‍ വിവരിക്കുന്നു. (ഗേറ്റ് വേ ഭാഷകള്‍ (GLs) പരിശോധിക്കുന്നതിനുള്ള പ്രക്രിയയ്ക്കായി [ഗേറ്റ് വേ ഭാഷ മനുവല്‍] കാണുക. ഈ വിവര്‍ത്തന പരിശോധന മാനുവല്‍, ഭാഷാ പ്രദേശത്തെ സഭാ നേതാക്കളിന് നിന്ന് വിവര്‍ത്തനത്തിനു അംഗികാരം നേടുന്നതിന്റെ പ്രധാന്യവും വിവര്‍ത്തന പ്രക്രിയയും ചര്‍ച്ച ചെയ്യുന്നു.
ഇതിനു ശേഷം, വിവര്‍ത്തന സംഘം വ്യക്തതയ്ക്കും ,സ്വാഭാവികതയ്ക്കും ഭാഷാ സമൂഹം ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കേണ്ടതുണ്ട്. ഇതു ആവശ്യമാണ് കാരണം വിവര്‍ത്തന സംഘം ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പറയാന്‍ മറ്റു ഭാഷ സംസാരിക്കുന്നവര്‍ക്ക് പലപ്പോഴും മികച്ച മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ കഴിയും. ചില സമയങ്ങളില്‍ വിവര്‍ത്തന സംഘം വിവര്‍ത്തനത്തെ വിചിത്രമാക്കുന്നു, കാരണം അവ ഉറവിട ഭാഷയിലെ വാക്കുകള്‍ വളരെ അടുത്താണ് പിന്തുടരുന്നത്. അത് പരിഹരിക്കുവാന്‍ ഭാഷയുടെ മറ്റു വക്താക്കള്‍ക്കു അവരെ സഹായിക്കാന്‍ കഴിയും. ഈ സമയത്ത് വിവര്‍ത്തന സംഘത്തിനു ചെയ്യാന്‍ കഴിയുന്ന മറ്റൊരു പരിശോധന OL പാസ്റ്റര്‍ അല്ലെങ്കില്‍ ചര്‍ച്ച് ലീഡര്‍ ചെക്ക് ആണ്. ഗേറ്റ് വേ ഭാഷയിലെ(GL), OL പാസ്റ്റര്‍മ്മാര്‍ക്ക് ബൈബിളിനെ പരിചിതമായതിനാല്‍, GL ബൈബിളിന്റെ കൃത്യതയ്ക്കായ് അവര്‍ക്ക് വിവര്‍ത്തനം പരിശോധിക്കാന്‍ കഴിയും. വിവര്‍ത്തന സംഘം കാണാത്ത തെറ്റുകള്‍ അവര്‍ക്ക് കണ്ടെത്താനാകും, കാരണം വിവര്‍ത്തന സംഘം അവരുടെ ജോലികളുമായി വളരെ അടുപ്പമുള്ളതും അതില്‍ ഏര്പ്പെടുന്നുതുമാണ്. കൂടാതെ, വിവര്‍ത്തന സംഘത്തിന്റെ ഭാഗമല്ലാത്ത മറ്റു OL പാസ്റ്റര്‍മ്മാര്‍ക്ക് ഉണ്ടായിരിക്കാവുന്ന വൈദഗ്ധ്യമോ അറിവോ വിവര്‍ത്തന സംഘത്തിനു ഇല്ലായിരിക്കും. ഈ രീതിയില്‍, ടാര്‍ഗെറ്റ് ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം കൃത്യവും വ്യക്തവും സ്വഭാവികവുമാണെന്നു ഉറപ്പാക്കുവാന്‍ മുഴുവന്‍ ഭാഷാ സമൂഹത്തിനും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും.
Translation Core-ലെ Word Alignment ഉപകരണം ഉപയോഗിച്ച് ബൈബിളിന്റെ യഥാര്‍ത്ഥ ഭാഷകളിലേക്കു വിന്യസിക്കുക എന്നതാണ് ബൈബിള്‍ വിവര്‍ത്തനത്തിന്റെ കൃത്യതയ്ക്കുള്ള മറ്റൊരു പരിശോധന. ഈ പരിശോധനകളെല്ലാം നടത്തി വിവര്‍ത്തനം വിന്യസിച്ചശേഷം, OL സഭാ ശൃംഗലാ നേതാക്കള്‍ വിവര്ത്തനംഅവലോകനം വിവര്‍ത്തനം ചെയ്യാനും അവരുടെഅംഗീകാരം നല്‍കാനും ആഗ്രഹിക്കുന്നു. സഭാ ശൃംഗലയിലെ പല നേതാക്കളും വിവര്‍ത്തനത്തിന്റെ ഭാഷ സംസരിക്കാത്തതിനാല്, Back Translation, സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട്, അത് സംസാരിക്കാത്ത ഭാഷയില്‍ വിവര്‍ത്തനം പരിശോധിക്കാന്‍ ആളുകളെ അനുവദിക്കുന്നു.
പരിശോധനയുടെ ലക്ഷ്യം എന്നത് വിവര്‍ത്തക സംഘത്തെ കൃത്യവും സ്വാഭാവികവും വ്യക്തവും സഭ അംഗീകരിക്കുന്നതുമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കുക എന്നതാണ്. വിവര്‍ത്തന സംഘവും ഈ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്നു. ഇതു ലളിതമാണെന്ന് തോന്നുമെങ്കിലും ഇതു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല വിവര്‍ത്തനത്തിനു നിരവധി ആളുകളെയും നിരവധി പുനരവലോകനങ്ങളെയും തേടണം. ഇക്കാരണത്താല്‍, കൃത്യവും സ്വാഭാവികവും വ്യക്തവും സഭ അംഗീകരിക്കുന്നതുമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘ ത്തെ സഹായിക്കുന്നതിനാല്‍ പരിശോധനകര്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു
പാസ്റ്റര്‍മ്മാര്‍,സഭാനേതാക്കള്‍, സഭാശൃംഗലകളുടെ നേതാക്കള്‍ എന്നിവരായ പരിശോധനകര്‍ വിവര്‍ത്തന സംഘത്തെ കൃത്യമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കും. വിവര്‍ത്തനത്തെ ഉറവിട ഭാഷയുമായും സാധ്യമാകുമ്പോള്‍ ബൈബിളിന്റെ യഥാര്‍ത്ഥ ഭാഷകളുമായും താരതമ്യപ്പെടുത്തിക്കൊണ്ട് അവര്‍ ഇതു ചെയ്യുന്നു.( കൃത്യമായ വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുകCreate Accurate Translations.)
ഭാഷാ സമൂഹത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ വ്യക്തമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. വിവര്‍ത്തനം ശ്രവിച്ചുകൊണ്ട് വിവര്‍ത്തനം ആശയകുഴപ്പത്തിലാക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് അര്ത്ഥമറിയത്ത സ്ഥലങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യും. അപ്പോള്‍ വിവര്‍ത്തന സംഘത്തിനു ആ സ്ഥലങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും അതിനാല്‍ അവ വ്യക്തമായിരിക്കും. (വ്യക്തമായ വിവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുകCreate Clear Translations.)
ഭാഷാ സമൂഹത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ സ്വാഭാവികമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. വിവര്‍ത്തനം ശ്രദ്ധിക്കുകയും വിവര്‍ത്തനം വിചിത്രമായി തോന്നുകയും അവരുടെ ഭാഷ സംസാരിക്കുന്ന ഒരാള്‍ പറയുന്ന രീതിയില്‍ തോന്നാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യുന്നു. അപ്പോള്‍ വിവര്‍ത്തന സംഘത്തിനു ആ സ്ഥലങ്ങള്‍ ശരിയാക്കുവാന്‍ കഴിയും.. (സ്വാഭാവികമായ വിവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുകCreate Natural Translations.)
ഭാഷാ സമൂഹത്തിലെ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ വിവര്‍ത്തന സംഘത്തെ ആ സമൂഹത്തിലെ സഭാ അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കും. ഭാഷാ സമൂഹത്തിലെ മറ്റു സഭകളിലെ അംഗങ്ങളുമായും നേതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യും. ഒരു ഭാഷാ സമൂഹത്തിലെ സഭകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും നേതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും വിവര്‍ത്തനം നല്ലതാണെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോള്‍, അത് ആ സമൂഹത്തിലെ സഭകള്‍ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും .(സഭ അംഗീകരിച്ച വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുകCreate Church-Approved Translations.)
ബൈബിള്‍ സഭയുടെ ചരിത്രപരവും(ചരിത്രത്തിലുടനീളം) സാര്‍വത്രികവുമാണ്(ലോകമെമ്പാടും). ബൈബിൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കുന്നു, പ്രഖ്യാപിക്കുന്നു, ജീവിക്കുന്നു എന്നതിൽ സഭയുടെ ഓരോ ഭാഗവും സഭയുടെ മറ്റെല്ലാ ഭാഗങ്ങൾക്കും ഉത്തരവാദിയാണ്.. ബൈബിള്‍ വിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഓരോ ഭാഷയ്ക്കും അര്‍ത്ഥം പ്രക ടിപ്പിക്കാനുള്ള അതിന്റെതായ മാര്ഗ്ഗമുണ്ടയിരിക്കും എന്നിരുന്നാലും, ഓരോ ഭാഷയും സംസാരിക്കുന്ന സഭയുടെ ഭാഗം ആ അര്‍ത്ഥം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന് സഭയുടെ മറ്റു ഭാഗങ്ങളോട് ഉത്തരവാദിത്തമുണ്ട്. അക്കാരണത്താല്‍, ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നവര്‍ മറ്റുള്ളവര്‍ അത് എങ്ങനെ വിവര്‍ത്തനം ചെയ്തുവെന്ന് പഠിക്കണം. വേദപുസ്തക ഭാഷകളില്‍ നിപുണരായ മറ്റുള്ളവരില്‍ നിന്നുള്ള തിരുത്തലിനുള്ള ഒരു തുറന്ന വഴിയും സഭാ ചരിത്രത്തിലൂടെ ബൈബിള്‍ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ അവരെ നയിക്കണം.
മേല്‍പ്പറഞ്ഞ ധാരണയോടെ, ഓരോ ഭാഷയും സംസാരിക്കുന്ന സഭയ്ക്കു അവരുടെ ഭാഷയില്‍ ബൈബിളിന്റെ നല്ല നിലവാരത്തിലുള്ള വിവര്‍ത്തനം എന്താണെന്നും അല്ലാത്തത് എന്താണെന്നും സ്വയം തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഒരു ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കുന്നതിനു അംഗീകരിക്കുന്നതിനുമുള്ള അധികാര ( അത് സ്ഥിരമാണ്) ശേഷിയില്‍ നിന്ന് വേറിട്ടതാണ്, അല്ലെങ്കില്‍ ഒരു ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കുന്ന പ്രക്രിയ നടത്താനുള്ള കഴിവ് ( ഇതു വര്‍ദ്ധിപ്പിക്കാം). ഒരു ബൈബിള്‍ വിവര്‍ത്തനത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കാനുള്ള അധികാരം വിവര്‍ത്തന ഭാഷ സംസാരിക്കുന്ന സഭയുടേതാണ്, അവയുടെ നിലവിലെ കഴിവ്, അനുഭവം അല്ലെങ്കില്‍ ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കാന്‍ സഹായിക്കുന്ന വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഭാഷ ഗ്രൂപ്പിലെ സഭയ്ക്കു അവരുടെ സ്വന്തം ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കാനും അംഗീകരിക്കാനും അധികാരമുണ്ടെങ്കിലും, ഈ വിവര്‍ത്തന പരിമാണങ്ങള്‍ ഉള്‍പ്പടെയുള്ള unfoldingWord tools ആണ് അക്കാദമി രൂപ കല്പന ചെയ്തിരിക്കുന്നത് , ഓരോ സഭയ്ക്കും അവരുടെ ബൈബിള്‍ വിവര്‍ത്തനത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശേഷി ഉണ്ടെന്നു ഉറപ്പാക്കാനാണ് ഈ മികച്ച പ്രക്രിയ. ഓരോ ഭാഷ ഗ്രൂപ്പിലേയും സഭയ്ക്കു ബൈബിളിനെക്കുറിച്ച് ബൈബിള്‍ വിദഗ്ധര്‍ പറഞ്ഞ കാര്യങ്ങളിലേക്കും സഭയുടെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത രീതിയിലേക്കും പ്രവേശനം നല്‍കുന്നതിനാണ് ഈ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനുള്ള പ്രക്രിയ ഈ പരിശോധന മാനുവലിന്റെ ബാക്കി ഭാഗങ്ങളില്‍ വിവരിക്കും.
ഈ ഘട്ടത്തില്‍, മൊഡ്യൂളിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ വിവര്‍ത്തനത്തിന്റെ ആദ്യപ്രതി എന്ന് വിളിക്കുന്ന ഒരു അധ്യായമെങ്കിലും തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങളിലൂടെ നിങ്ങള്‍ ഇതിനകം കടന്നുപോയിട്ടുണ്ടാകും. ഇതു പരിശോധിക്കാനും പിശകുകളോ, പ്രശന്ങ്ങളോ കണ്ടെത്താനും മികച്ചതാക്കാനും മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നു. വിവര്ത്തകന് അല്ലെങ്കില്‍ വിവര്‍ത്തനസംഘം അവരുടെ വിവര്‍ത്തനം ബൈബിളിലെ നിരവധി കഥകളോ അധ്യായങ്ങളോ വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് പരിശോധിക്കണം, അതു വഴി വിവര്‍ത്തന പ്രക്രിയയില്‍ അവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ തെറ്റുകള്‍ തിരുത്താനാകും. വിവര്‍ത്തനം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഈ പ്രക്രിയയിലെ പല ഘട്ടങ്ങളും നിരവധി തവണ ചെയ്യേണ്ടതുണ്ട്. വായന പങ്കാളിത്ത പരിശോധന നടത്താന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.
ഒരു സംഘം എന്ന നിലയില്‍ ഒരു ഭാഗത്തിന്റെയോ അധ്യായത്തിന്റെയോ വിവര്‍ത്തനം പരിശോധിക്കുന്നതിന്, ഒരു ഓറല്‍ ചങ്ക് പരിശോധന നടത്തുക. ഇതു ചെയ്യുന്നതിന്, ഓരോ വിവര്‍ത്തകനും തന്റെ വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി ഉച്ചത്തില്‍ വായിക്കും. ഓരോ ചങ്കിന്റെയും അവസാനം, വിവര്ത്തകന് നിര്‍ത്തുന്നതിനാല്‍ സംഘത്തിനു ആ ചങ്കു ചര്‍ച്ച ചെയ്യാം. വിവര്ത്തകന് വാചകം വായിക്കുമ്പോള്‍ എല്ലാവര്ക്കും കാണാനാകുന്ന തരത്തില്‍ രേഖാമൂലമുള്ള ഓരോ വിവര്‍ത്തനവും പ്രദര്‍ശിപ്പിക്കും.
സംഘങ്ങളുടെ ചുമതലകള്‍ വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോ അംഗങ്ങളും ഒരു സമയം ഇനിപ്പറയുന്ന റോളുകളില്‍ ഒന്ന് മാത്രമേ വഹിക്കു എന്നത് പ്രധാനമാണ്.
സംഘത്തിനു അവരുടെ വിവര്‍ത്തനത്തില്‍ സംതൃപ്തരാകുന്നത് വരെ ഈ ഘട്ടങ്ങള്‍ ആവശ്യാനുസരണം ആവര്‍ത്തിക്കാം.
ഈ സമയത്തില്‍, വിവര്‍ത്തനം ആദ്യ പ്രതിയായി കണക്കാക്കുന്നു, കൂടാതെ സംഘം ഇനിപ്പറയുന്നവയും ചെയ്യേണ്ടതുണ്ട്.
നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന പ്രൊജക്റ്റ് (ബൈബിളിലെ പുസ്തകം) തിരഞ്ഞെടുക്കുക
വിവര്‍ത്തനം നടക്കുന്ന എല്ലാ വാക്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് നടത്തിയ ശേഷം, പദത്തിനായുള്ള പട്ടിക അവലോകനം ചെയ്യാന്‍ കഴിയും. തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനത്തിനോ വിവര്‍ത്തന സംഘത്തിനോ ഉള്ളതാണ്.
വിവര്‍ത്തന പദം വ്യത്യസ്ത രീതികളില്‍, വ്യത്യസ്ത രീതികളില്‍, വ്യത്യസ്ത വാക്യങ്ങളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ കാണുകയാണെങ്കില്‍, ഉപയോഗിച്ച ടാര്‍ഗെറ്റ് പദം ഓരോ സന്ദര്‍ഭത്തിനും ശരിയായ ഒന്നാണോയെന്നു കാണാന്‍ വ്യത്യാസങ്ങളുള്ള സ്ഥലങ്ങള്‍ അവലോകനം ചെയ്യാനുള്ള ആവശ്യം നിങ്ങള്‍ക്കുണ്ട്
ഒരു വിവര്‍ത്തന പദത്തിന്റെ വിവര്‍ത്തനം പ്രത്യേക സന്ദര്‍ഭത്തില്‍ ശരിയാണോ എന്ന് നിങ്ങള്‍ക്കു ഉറപ്പില്ലെങ്കില്‍, വിവര്‍ത്തന സംഘം ഈ വിവര്‍ത്തനം തയ്യാറാക്കിയപ്പോള്‍ നിര്‍മ്മിച്ച വിവര്‍ത്തന വേഡ് സ്പ്രെഡ്ഷീറ്റ് പരിശോധിക്കുന്നത് സഹായകമാകും. വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവരുമായി വിഷമകമായ ഒരു പദം ചര്‍ച്ച ചെയ്യാനും ഒരുമിച്ചു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാനും നിങ്ങള്ക്കാവശ്യമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ മറ്റൊരു പദം ഉപയോഗിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ ദൈര്‍ഘ്യമുള്ള വാക്യം ഉപയോഗിക്കുന്നത്പോലുള്ള വിവര്ത്തനപദം ആശയ വിനിമയം നടത്താന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തുക.
translationCore-ലേയ്ക്കു പ്രവേശിക്കുക
ചില കുറിപ്പുകള്‍ പരിശോധിക്കുന്ന നിര്‍ദ്ദിഷ്ട വാക്യത്തിനു ബാധകമായ കൂടുതല്‍ പൊതുവായ പ്രശ്നത്തെ പരാമര്‍ശിക്കുന്നു. കൂടുതല്‍ പൊതുവായ ഈ പ്രശ്നവും നിലവിലെ വാക്യത്തിനു ഇതു എങ്ങനെ ബാധകമാകുമെന്ന് മനസ്സിലാക്കാന്‍, വലതുവശത്തുള്ള പാനലിലെ വിവരങ്ങള്‍ വായിക്കുക.
നിങ്ങള്‍ ഒരു എഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വീണ്ടും സെലെക്റ്റ് ചെയ്യേണ്ടതുണ്ട്.
1.നിങ്ങള്‍ എഡിറ്റ് അല്ലെങ്കില്‍ അഭിപ്രായം എന്നിവ ചെയ്തതിനു ശേഷം സേവ് ചെയ്യാനും തുടരാനുമായി” ക്ലിക്ക് ചെയ്യുക. പദത്തിനോ വാക്യത്തിനോ വേണ്ടി മാത്രം ഒരു അഭിപ്രായം പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ഒരു തിരഞ്ഞെടുപ്പ് നടത്തരുത്, തുടര്‍ന്ന് അടുത്ത വാക്യത്തിലേക്ക് പോകുന്നതിനായി ഇടതു വശത്തുള്ള പട്ടികയിലെ അടുത്ത വാക്യത്തില്‍ ക്ലിക്ക് ചെയ്യുക.
ഒരു കുറിപ്പ് വിഭാഗത്തിലെ എല്ലാവക്യങ്ങളും സെലെക്റ്റ് ചെയ്തതിനു ശേഷം, ആ വിഭാഗത്തിലെ വിവര്‍ത്തനങ്ങളുടെ പട്ടിക അവലോകനം ചെയ്യാന്‍ കഴിയും. ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവലോകകനോ വിവര്‍ത്തന സംഘത്തിനോ ഉള്ളതാണ്. .
ഇടതുവശത്തുള്ള ഓരോ വിവര്‍ത്തന കുറിപ്പ് വിഭാഗത്തിന് കീഴിലും ഓരോ വിവര്‍ത്തനത്തിനും വേണ്ടി നടത്തിയ വിവര്‍ത്തനങ്ങളുടെ ഒരു പട്ടിക നിങ്ങള്‍ക്കു ഇപ്പോള്‍ കാണാന്‍ കഴിയും. നിങ്ങള്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക. വിവര്‍ത്തന സംഘത്തിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് വ്യത്യസ്ത സവിശേഷതകള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, സംഘാംഗം രൂപകങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വളരെ നല്ല ആളായിരിക്കാം, നിഷ്ക്രിയ ശബ്ദ നിർമ്മാണങ്ങൾ പോലുള്ള ബുദ്ധിമുട്ടുള്ള വ്യാകരണത്തെ മനസിലാക്കുന്നതിലും ശരിയാക്കുന്നതിലും മറ്റൊരാൾ വളരെ നല്ലവനാകാം.
.മറ്റുള്ളവര്‍ നടത്തിയ അഭിപ്രായങ്ങള്‍ അവലോകനം ചെയ്യാന്‍ നിങ്ങള്‍ താത്പര്യപ്പെടും, അത് ചെയ്യുന്നതിന്, മുകളില്‍ ഇടതുവശത്തുള്ള “മെനു” വിന്റെ വലതുവശത്തുള്ള ഫണല്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക, “അഭിപ്രായങ്ങള്‍” എന്ന വാക്ക് ഉള്‍പ്പടെ ഒരു പട്ടിക തുറക്കും.
“അഭിപ്രായങ്ങള്‍” എന്നതിനടുത്തുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക. ഇതു അഭിപ്രായങ്ങള്‍ ഇല്ലാത്ത എല്ലാ വാക്യങ്ങളും അപ്രത്യക്ഷമാക്കും.
.അഭിപ്രായങ്ങള്‍ വായിക്കുന്നതിനു, പട്ടികയിലെ ആദ്യ വാക്യത്തില്‍ ക്ലിക്ക് ചെയ്യുക.
“അഭിപ്രായം” ക്ലിക്ക് ചെയ്യുക
അഭിപ്രായം വായിച്ച് അതിനെക്കുറിച്ച് നിങ്ങള്‍ എന്ത് ചെയ്യുമെന്നു തീരുമാനിക്കുക.
കുറിപ്പുകളുടെ ഭാഗങ്ങള്‍ അല്ലെങ്കില്‍ ഒരു ബൈബിള്‍ പുസ്തക അവലോകനം പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ക്കു ഇപ്പോഴും ചില വാക്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകാം. വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവരുമായി വിഷമകരമായ ഒരുവാക്യം ചര്‍ച്ച ചെയ്യാനും ഒരുമിച്ചു പരിഹാരം കണ്ടെത്താനും കൂടുതല്‍ ബൈബിള്‍ വിവര്‍ത്തന ഉറവിടങ്ങള്‍ പഠിക്കാനും അല്ലെങ്കില്‍ ഒരു ചോദ്യത്തിനായി ബൈബിള്‍ വിവര്‍ത്തന വിദഗ്ദ്ധനെ സമീപിക്കാനും നിങ്ങള്‍ ആഗ്രഹിച്ചേക്കാം.
വിവര്‍ത്തന സംഘം ഒരു ടീമെന്ന നിലയില്‍ രൂപരേഖയുടെയും പരിശോധനയുടെയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി translationCore-ല്‍ പരിശോധനകള്‍ നടത്തിയ ശേഷം, വിവര്‍ത്തനം ടാര്ഗെറ്റ്ഭാഷാ കമ്മ്യൂണിറ്റി പരിശോധിക്കാന്‍ തയ്യാറാകണം. ടാര്‍ഗെറ്റ് ഭാഷയില്‍ വിവര്‍ത്തനം അതിന്റെ സന്ദേശം വ്യക്തമായും സ്വാഭാവികമായും ആശയവിനിമയം നടത്താന്‍ വിവര്‍ത്തന ടീമിനെ കമ്മ്യൂണിറ്റി സഹായിക്കും. ഇതു ചെയ്യുന്നതിന്, കമ്മ്യൂണിറ്റി പരിശോധന പ്രക്രിയയില്‍ പരിശീലനം നേടാന്‍ ആളുകളെ വിവര്‍ത്തന സമിതി തിരഞ്ഞെടുക്കും. വിവര്‍ത്തനം ചെയ്യുന്ന അതേ ആളുകള്‍ ഇവരാകാം.
ഈ ആളുകള്‍ ഭാഷാ കമ്മ്യൂണിറ്റിയിലുടനീളം സഞ്ചരിച്ചു ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായി വിവര്‍ത്തനം പരിശോധിക്കും. ചെറുപ്പക്കാരും പ്രായമുള്ളവരും പുരുഷന്മാരും സ്ത്രീകളും ഭാഷാ പ്രദേശത്തിന്റെ വിവിധ ആളുകളുമായി അവര്‍ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. ഇതു വിവര്‍ത്തനം എല്ലാവര്ക്കും മനസ്സിലാക്കാന്‍ സഹായിക്കും.
സ്വാഭാവികതയ്ക്കും, വ്യക്തതയ്ക്കുമായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിന്, അത് ഉറവിട ഭാഷയുമായി താരതമ്യം ചെയ്യുന്നത് സഹായകരമല്ല. കമ്മ്യൂണിറ്റിയുമായുള്ള ഈ പരിശോധനകള്‍ക്കിടയില്‍, ആരും ഉറവിട ഭാഷയായ ബൈബിള്‍ നോക്കരുത്. കൃത്യതാ പരിശോധനകള്‍ പോലുള്ള പരിശോധനകള്‍ക്കായി ആളുകള്‍ ഉറവിട ഭാഷാ ബൈബിള്‍ വീണ്ടും നോക്കുന്നു, പക്ഷേ ഈ പരിശോധനകളില്‍ അല്ല.
സ്വാഭാവികത പരിശോധിക്കുന്നതിന്, നിങ്ങള്‍ ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കു വിവര്‍ത്തനത്തിന്റെ ഒരു വിഭാഗത്തിന്റെ റെക്കോര്‍ഡിംഗ് വായിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യാം. വിവര്‍ത്തനം വായിക്കുന്നതിനോ പ്ലേ ചെയ്യുന്നതിനോ മുമ്പ്, കേള്‍ക്കുന്ന ആളുകളോട് അവരുടെ ഭാഷയില്‍ സ്വാഭാവികമല്ലാത്ത എന്തെങ്കിലും കേട്ടാല്‍ അവര്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നു പരിശോധകര് ആഗ്രഹിക്കുന്നുവെന്ന് പറയുക.[സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം എങ്ങനെ പരിശോധിക്കമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, Natural Translation.] കാണുക. അവര്‍ നിങ്ങളെ തടയുമ്പോള്‍ സ്വാഭാവികമല്ലാത്തത് എന്താണെന്നു ചോദിക്കുക, കൂടുതല്‍, സ്വാഭാവിക രീതിയില്‍ അവര്‍ എങ്ങനെ പറയും എന്ന് ചോദിക്കുക. ഈ വാചകം ഉണ്ടായിരുന്ന അധ്യായവും വാക്യവും സഹിതം അവരുടെ ഉത്തരം എഴുതുക അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. അതുവഴി വിവര്‍ത്തന സംഘത്തിനു വിവര്‍ത്തനത്തിലെ വാക്യം പറയുന്ന രീതി ഉപയോഗിക്കുന്നത് പരിഗണിക്കാം.
വ്യക്തതക്കായി വിവര്‍ത്തനം പരിശോധിക്കുന്നത്തിനു, ഓരോ* ഓപ്പന്‍ ബൈബിള്‍ കഥ* യ്ക്കും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ബൈബിളിന്റെ ഓരോ അധ്യായത്തിനും ഒരു കൂട്ടം ചോദ്യോത്തരങ്ങള്‍ ഉണ്ട്. ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കു ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം നല്കാന് കഴിയുമ്പോള്‍ വിവര്‍ത്തനം വ്യക്തമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. (ചോദ്യങ്ങള്‍ക്ക് കാണുക)
. ഈ ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിന്, ഈ ഘട്ടങ്ങള്‍ പാലിക്കുക
ഭാഷാ കമ്മ്യൂണിറ്റിയിലെ ഒന്നോ അതില്‍ അധികമോ അംഗങ്ങള്‍ക്കു വിവര്‍ത്തനത്തിന്റെ ഭാഗം വായിക്കുക അല്ലെങ്കില്‍ പ്ലേ ചെയ്യുക, അവര്‍ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കും. ഭാഷാ കമ്മ്യൂണിറ്റിയിലെ ഈ അംഗങ്ങള്‍ മുമ്പ് വിവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകാത്ത ആളുകള്‍ ആയിരിക്കണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ വിവര്‍ത്തനത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നോ അല്ലെങ്കില്‍ ബൈബിളിനെക്കുറിച്ചുള്ള മുന്‍ അറിവില്‍ നിന്നോ ഉള്ള ചോദ്യങ്ങള്‍ക്കു ഉത്തരം അറിയാത്തവര്‍ ആയിരിക്കണം. കഥയുടെ വിവര്ത്ത അല്ലെങ്കില്‍ ബൈബിള്‍ ഭാഗം കേള്‍ക്കുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ മാത്രമേ അവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാവു എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിവര്‍ത്തനം വ്യക്തമായി ആശയ വിനിമയം നടത്തുന്നുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അറിയുന്നത് ഇങ്ങനെയാണു. ഇതേ കാരണത്താല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുമ്പോള് കമ്മ്യൂണിറ്റി അംഗങ്ങള്‍ ബൈബിള്‍ നോക്കാതിരിക്കേണ്ടത് പ്രധാനമാണ്.
ആ ഭാഗത്തിനു വേണ്ടി കമ്മ്യൂണിറ്റി അംഗങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കുക, ഒരു സമയം ഒരു ചോദ്യം. കമ്മ്യൂണിറ്റി അംഗങ്ങള്‍ വിവര്‍ത്തനം നന്നായി മനസ്സിലാക്കുന്നുവെന്ന് തോന്നുകയാണെങ്കില്‍, ഓരോ കഥയ്ക്കും അധ്യായത്തിനും വേണ്ടിയുള്ള എല്ലാ ചോദ്യങ്ങളും ഉപയോഗിക്കേണ്ടതില്ല.
ഓരോ ചോദ്യത്തിനും ശേഷം, ഭാഷാ കമ്മ്യൂണിറ്റിയിലെ ഒരു അംഗം ചോദ്യത്തിനു ഉത്തരം നല്‍കും. ആ വ്യക്തി “അതെ” അല്ലെങ്കില്‍ “അല്ല” എന്ന് മാത്രമേ ഉത്തരം നല്കുന്നു എങ്കില്‍, ചോദ്യം ചോദിക്കുന്നയാള്‍ തുടര്‍ന്നുള്ള ചോദ്യം ചോദിക്കണം അതുവഴി വിവര്‍ത്തനം നന്നായി ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. മറ്റൊരു ചോദ്യം,”നിങ്ങള്‍ക്കെങ്ങനെ അത് അറിയാം?” അല്ലെങ്കില്‍ “ വിവര്‍ത്തനത്തിന്റെ ഏതു ഭാഗമാണ് നിങ്ങളോട് അത് പറയുന്നത്”.
ആ വ്യക്തി നല്കുന്ന ഉത്തരം, ബൈബിളിന്റെ അദ്ധ്യായവും വാക്യവും അല്ലെങ്കില്‍ നിങ്ങള്‍ സംസാരിക്കുന്ന* ഓപ്പണ്‍ ബൈബിള്‍ കഥകളുടെ*കഥയും ഫ്രെയിം നമ്പറും എഴുതുക അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക. ആ വ്യക്തിയുടെ ഉത്തരം ചോദ്യത്തിനായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശിച്ച ഉത്തരത്തിനു സമാനമാണെങ്കില്‍, വിവര്‍ത്തനം ആ സമയത്ത് ശരിയായ വിവരങ്ങള്‍ വ്യക്തമായി ആശയവിനിമയം നടത്തുകയാണ്. ശരിയായ ഉത്തരമയിരിക്കുവാന് ഉത്തരം നിര്‍ദ്ദേശിച്ച ഉത്തരത്തിനു തുല്യമായിരിക്കണമെന്നില്ല., പക്ഷേ ഇതു അടിസ്ഥപരമായ വിവരങ്ങള്‍ നല്‍കും.
ഉത്തരം അപ്രതീക്ഷിതമോ നിര്‍ദ്ദേശിച്ച ഉത്തരത്തെക്കാള്‍ വളരെ വ്യത്യസ്തമോ ആണെങ്കില്‍, അഥവാ വ്യക്തിക്കു ചോദ്യത്തിനു ഉത്തരം നല്കാന് കഴിയുന്നില്ലെങ്കില്‍, വിവര്‍ത്തന ടീമിന് ആ വിവരങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വിവര്‍ത്തനത്തിന്റെ ഭാഗം പരിഷ്കരിക്കേണ്ടതുണ്ട്, അത് വഴി വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്തും.
സാധ്യമെങ്കില്‍ ഭാഷാ കമ്മ്യൂണിറ്റിയിലെ പുരുഷന്മ്മാരും സ്ത്രികളും ചെറുപ്പക്കാരും പ്രായമായവരും ഭാഷാ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായും ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉറപ്പാക്കുക. ഒരേ ചോദ്യത്തിനു ഉത്തരം നല്കാന് നിരവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍, വിവര്‍ത്തനത്തിന്റെ ആ ഭാഗത്തിന് ഒരു പ്രശ്നമുണ്ടാകാം. ആളുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് അല്ലെങ്കില്‍ തെറ്റിദ്ധാരണയെക്കുറിച്ച് ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു വിവര്‍ത്തനം പരിഷ്കരിക്കാനും കൂടുതല്‍ വ്യക്തമാക്കനും കഴിയും.
വിവര്‍ത്തന സംഘം ഒരു ഭാഗത്തിന്റെ വിവര്‍ത്തനം പരിഷ്കരിച്ച ശേഷം, ഭാഷാ കമ്മ്യൂണിറ്റിയിലെ മറ്റു ചില അംഗങ്ങളോട് ആ ഭാഗത്തിന്റെ അതേ ചോദ്യങ്ങള്‍ ചോദിക്കുക, അതായതു, അതേ ഭാഗം മുമ്പ് പരിശോധിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത മറ്റു ഭാഷ സംസാരിക്കുന്നവരോട് ചോദിക്കുക. അവര്‍ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്കുകയാണെങ്കില്, ആ ഭാഗത്തിന്റെ വിവര്‍ത്തനം ഇപ്പോള്‍ നന്നായി ആശയവിനിമയം നടത്തുന്നു.
ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്കു നന്നായി ഉത്തരം നല്‍കുന്നതുവരെ ഓരോ കഥയോ ബൈബിള്‍ അധ്യായമോ ഉപയോഗിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുക, അവരുടെ ഉത്തരം വിവര്‍ത്തനം ശരിയായ വിവരങ്ങള്‍ വ്യക്തമായി ആശയവിനിമയം നടത്തുവെന്നു കാണിക്കുന്നു. മുമ്പ് വിവര്‍ത്തനം കേട്ടിട്ടില്ലാത്ത ഭാഷാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്കാന് കഴിയുമ്പോള്‍ സഭാനേതാവിന്റെ കൃത്യത പരിശോധനയ്ക്കു വിവര്‍ത്തനം തയ്യാറാണ്.
കമ്മ്യൂണിറ്റി മൂല്യനിര്‍ണ്ണയ പേജിലേക്ക്പോയി അവിടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകLanguage Community Evaluation Questions കാണുക)
വ്യക്തമായ വിവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്Clearകാണുക. വിവര്‍ത്തന ചോദ്യങ്ങള്‍ ഒഴികെയുള്ള മാര്‍ഗ്ഗങ്ങളും കമ്മ്യൂണിറ്റിയുമായുള്ള ഒരു വിവര്‍ത്തനം പരിശോധിക്കാന്‍ നിങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയും. ഈ മറ്റു രീതികള്‍ക്കായിOther Methods കാണുക.
ചോദ്യങ്ങള്‍ ചോദിക്കുന്നതിനൊപ്പം, വിവര്‍ത്തനം വ്യക്തമാണ് വായിക്കാന്‍ എളുപ്പമാണ്, കൂടാതെ ശ്രോതാക്കള്‍ക്ക് സ്വാഭാവിക ശബ്ദമുണ്ടെന്നും ഉറപ്പാക്കാന്‍ നിങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന മറ്റ് പരിശോധനാരീതികളും ഉണ്ട്. നിങ്ങള്‍ ശ്രമിക്കാന്‍ ഇഷ്ടപ്പെടുന്ന മറ്റുചില രീതികള്‍ ഇതാ
ഒരു വിവര്‍ത്തനം വ്യക്തമായിരിക്കണം. ഇതിനര്‍ത്ഥം ഇതു വായിക്കുന്നതോ കേള്‍ക്കുന്നതോ ആയ ഒരാള്‍ക്ക് എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വിവര്‍ത്തനം സ്വയം വായിച്ചുകൊണ്ട് വ്യക്തമാണോ എന്ന് കാണാന്‍ കഴിയും. ഭാഷ സമൂഹത്തില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് നിങ്ങള്‍ ഇതു ഉച്ചത്തില്‍ വായിച്ചുകൊടുത്താല്‍ കൂടുതല്‍ നല്ലതാണ്. വിവര്‍ത്തനം വായിക്കുമ്പോള്‍, സ്വയം ചോദിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വായിക്കുന്ന വ്യക്തിയോട് ചോദിക്കുക, വിവര്‍ത്തനം ചെയ്ത സന്ദേശം വ്യക്തമാണോ എന്ന് കാണാന്‍ ചോദ്യങ്ങള്‍ ചോദിക്കുക. പരിശോധനയുടെ ഈ ഭാഗത്തിനായി, പുതിയ വിവര്‍ത്തനത്തെ ഉറവിട ഭാഷ വിവര്ത്തനവുമായി താരതമ്യം ചെയ്യരുത്. ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍, ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്ത്തനസംഘവുമായി പ്രശ്നം പിന്നിട് ചര്‍ച്ച ചെയ്യാം.
അധികസഹായം:
ബൈബിള്‍ വിവര്‍ത്തനം ചെയ്യുക എന്നത് സ്വാഭാവികമാണ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്:
വിവര്‍ത്തനം ഒരു വിദേശി അല്ല- ഭാഷാ സമൂഹത്തിലെ ഒരു അംഗം എഴുതിയത് പോലെ തോന്നണം. ടാര്‍ഗെറ്റ് ഭാഷയില്‍ സംസാരിക്കുന്നവര്‍ പറയുന്ന രീതിയില്‍ വിവര്‍ത്തനം കാര്യങ്ങള്‍ പറയണം. ഒരു വിവര്‍ത്തനം സ്വഭാവികമാകുമ്പോള്, അത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്.
സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനു, അത് ഉറവിട ഭാഷയുമായി താരതമ്യം ചെയ്യുന്നത് സഹായകരമല്ല. കൃത്യത പരിശോധന പോലുള്ള മറ്റുപരിശോധകള്ക്കായി ആളുകള്‍ ഉറവിട ഭാഷാ ബൈബിള്‍ വീണ്ടും നോക്കും, പക്ഷേ ഈ പരിശോധനയ്ക്കിടെയല്ല.
സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനു, നിങ്ങളോ ഭാഷാ സമൂഹത്തിലെ മറ്റൊരു അംഗമോ അത് ഉച്ചത്തില്‍ വായിക്കണം അല്ലെങ്കില്‍ അതിന്റെ റെക്കോര്‍ഡിംഗ് പ്ലേ ചെയ്യണം. ഒരു വിവര്‍ത്തനം നിങ്ങള്‍ കടലാസ്സില്‍ മാത്രം നോക്കുമ്പോള്‍ അത് വിലയിരുത്തുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ആളുകള്‍ ഭാഷ, കേള്‍ക്കുമ്പോള്‍ അത് ശരിയാണോ അല്ലയോ എന്ന് അവര്‍ ഉടന്‍ മനസ്സിലാക്കും.
ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുന്ന മറ്റൊരളോടോ ഒരു കൂട്ടം ആളുകളോടോ നിങ്ങള്‍ക്കിത് ഉച്ചത്തില്‍ വായിക്കുവാന്‍ കഴിയും. നിങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്, നിങ്ങളുടെ ഭാഷാകമ്മ്യൂണിറ്റിയില് നിന്നുള്ള ആളുകള്‍ പറയുന്നതു പോലെ തോന്നാത്ത എന്തെങ്കിലും കേള്‍ക്കുമ്പോള്‍ അവര്‍ നിങ്ങളോടു നിര്‍ത്താന്‍ അവശ്യപ്പെടണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ആളുകളോട് പറയുക. ആരെങ്കിലും നിങ്ങളോടു നിര്‍ത്താന്‍ അവശ്യപ്പെടുമ്പോള്‍, മറ്റൊരാള്‍ അതേ കാര്യം കൂടുതല്‍ സ്വാഭാവിക രീതിയില്‍ എങ്ങനെ പറയും എന്ന് നിങ്ങള്‍ക്കു ഒരുമിച്ചു ചര്‍ച്ച ചെയ്യാം.
വിവര്‍ത്തനം സംസാരിക്കുന്ന അതേ കാര്യത്തെക്കുറിച്ച് നിങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ സംസാരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സഹായകരമാണ്. നിങ്ങള്‍ക്കറിയാവുന്ന ആളുകള്‍ ആ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതു സങ്കല്‍പ്പിക്കുക, തുടര്‍ന്ന് ആ രീതിയില്‍ ഉച്ചത്തില്‍ പറയുക.
വിവര്‍ത്തനത്തിന്റെ ഒരു ഭാഗം നിരവധി തവണ വായിക്കാനോ പ്ലേ ചെയ്യാനോ ഇതു സഹായകമാകും. ഓരോ തവണയും ആളുകള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, കൂടുതല്‍ സ്വാഭാവിക രീതിയില്‍ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചേക്കാം.
സ്വീകാര്യമായ ശൈലിയിലുള്ള വിവർത്തനം
പുതിയ വിവര്‍ത്തനം നിങ്ങള്‍ വായിക്കുമ്പോള്‍, ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക, ഭാഷ സംഘങ്ങള്‍ക്ക് സ്വീകര്യമായ രീതിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുവാന്‍ ഈ ചോദ്യങ്ങള്‍ നിങ്ങളെ സഹായിക്കും:
ഭാഷസംഘത്തിലുള്ള പ്രായം കുറഞ്ഞവര്‍ക്കും മുതിര്‍ന്നവര്‍ക്കും ലളിതമായി മനസ്സിലാക്കാവുന്ന രീതിയിലാണോ വിവര്‍ത്തനം എഴുതിയിട്ടുള്ളത്? (എപ്പോഴെങ്കിലും ചിലര്‍ സംസാരിക്കുമ്പോള്‍, പ്രായം കുറഞ്ഞവര്‍ക്കോ മുതിര്‍ന്ന സദസ്യര്ക്കോ വേണ്ടി വാക്കുകള്‍ തിരഞ്ഞെടുക്കുന്നത് മാറ്റാന്‍ കഴിയും. ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വാക്കുകള്‍ ഉപയോഗിച്ചാണോ ഈ വിവര്‍ത്തനം ചെയ്തിട്ടുള്ളത്?) ഈ വിവര്‍ത്തന ശൈലി കൂടുതല്‍ ഔപചാരികമോ അനൌപചാരികമോ? പ്രാദേശിക സമൂഹം ഇഷ്ടപ്പെടുന്ന രീതിയില്‍ ആണോ? അതോ കൂടുതലോ കുറവോ ഔപചാരികമായിരിക്കണമോ? ഈ വിവര്‍ത്തനത്തില്‍ മറ്റൊരു ഭാഷയില്‍ നിന്ന് കടം കൊണ്ട കൂടുതല്‍ പദങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ , അതോ ഭാഷ സംഘത്തിനു ഈ വാക്കുകള്‍ സ്വീകാര്യമാണോ? വിശാലമായ ഭാഷ സമൂഹത്തിനു സ്വീകാര്യമായ ഭാഷയുടെ ഉചിതമായ രൂപം എഴുത്തുകാരന് ഉപയോഗിച്ചിട്ടുണ്ടോ? (പ്രവിശ്യയിലുടനീളം കാണപ്പെടുന്ന നിങ്ങളുടെ ഭാഷയുടെ പ്രാദേശിക ഭാഷകള്‍ എഴുത്തുകാരന് സുപരിചിതമാണോ? ഭാഷ സമൂഹത്തിനു നന്നായി മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ രൂപമാണോ എഴുത്തുകാരന് ഉപയോഗിച്ചിരിക്കുന്നത്, അതോ ഒരു ചെറിയ പ്രവിശ്യയില്‍മാത്രം ഉപയോഗിക്കുന്ന രൂപം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടോ ?)
വിവര്‍ത്തനത്തില്‍ ഏതെങ്കിലുമൊരു സ്ഥലത്ത് ഭാഷ തെറ്റായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഒരുകുറിപ്പ് തയ്യാറാക്കുക ,നിങ്ങള്‍ക്കു വിവര്‍ത്തക സംഘവുമായി ഇതുചര്‍ച്ച ചെയ്യുവാന്‍ കഴിയും.
ഈ പേജ് സാമൂഹിക പരിശോധകരുടെ പ്രവര്‍ത്തനത്തിനായുള്ള ഒരു പരിശോധന പട്ടികയായി ഉപയോഗിക്കുന്നതിനും, വിവര്‍ത്തന സംഘവും സാമൂഹിക നേതാക്കളും പൂരിപ്പിക്കുകയും അച്ചടിക്കുകയും ഈ വിവര്‍ത്തനത്തിനായി നടത്തിയ പരിശോധന പ്രക്രിയയുടെ രേഖയായി സൂക്ഷിക്കുകയും ചെയ്യാം.
വിവര്ത്തനസംഘത്തിലെ അംഗങ്ങളായ, ഞങ്ങള്‍, ഭാഷാ സമൂഹത്തിലെ അംഗങ്ങള്‍ക്കൊപ്പം ----------- വിവര്‍ത്തനം പരിശോധിച്ചതായി ഉറപ്പുനല്‍കുന്നു.
താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക. ടാര്‍ഗെറ്റ് ഭാഷാ സമൂഹം വിവര്‍ത്തനം വ്യക്തവും കൃത്യവും സ്വാഭാവികവുമാണെന്ന് കണ്ടെത്തുന്നുവെന്ന് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വിശാലമായ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉള്ളവരെ അറിയാന്‍ സഹായിക്കും.
ചില പ്രധാന പദങ്ങള്‍ക്ക് ഒരു വിശദീകരണം എഴുതുക, അവ ഉറവിട ഭാഷയില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ക്ക് എങ്ങനെ തുല്യമാണെന്ന് വിശദീകരിക്കുക. നിങ്ങള്‍ ഈ പദങ്ങള്‍ എന്തിനാണ് തിരഞ്ഞെടുത്തതെന്ന് പരിശോധകര്‍ക്ക് മനസ്സിലാക്കാന്‍ ഇതു സഹായിക്കും.
ഭാഗങ്ങള്‍ ഉച്ചത്തില്‍ വായിക്കുമ്പോള്‍ ഭാഷയിലേക്ക് നല്ല ഒഴുക്ക് ഉണ്ടെന്നു കമ്മ്യൂണിറ്റി സ്ഥിരീകരിക്കുന്നുണ്ടോ? ( എഴുത്തുകാരന് നിങ്ങളുടെ സ്വന്തം കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളാണെന്ന് ഭാഷയില്‍ നിന്ന് തോന്നുന്നുണ്ടോ?
കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് അവരുടെ സ്വന്തം വിവരങ്ങള്‍ ഇതിലേക്ക് ചേര്‍ക്കാന്‍ താത്പര്യപ്പെടാം അല്ലെങ്കില്‍ പ്രാദേശിക സമൂഹത്തിനു ഈ വിവര്‍ത്തനം എത്രത്തോളം സ്വീകാര്യമാണ് എന്നതിനെക്കുറിച്ച് ഒരു സംഗ്രഹ പ്രസ്താവന നടത്തം. വിശാലമായ സഭാ നേതൃത്വത്തിനു ഈ വിവരങ്ങളിലേക്കു പ്രവേശനം ലഭ്യമാക്കാം, ഇതു ഇതുവരെ നടത്തിയ പരിശോധന പ്രക്രിയയില്‍ മനസ്സിലാക്കാനും ആത്മവിശ്വാസം പുലര്‍ത്താനും അവരെ സഹായിക്കും. കൃത്യത പരിശോധന നടത്തുമ്പോഴും പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം അംഗീകരിച്ച വിവര്‍ത്തനം സാധൂകരിക്കാന്‍ ഇതു അവരെസഹായിക്കും.
വിവര്‍ത്തനം വ്യക്തതയ്ക്കും സ്വാഭാവികതയ്ക്കുമായി കമ്മ്യൂണിറ്റി അംഗങ്ങള്‍ പരിശോധിച്ചശേഷം, കൃത്യതക്കായി സഭാനേതാക്കള്‍ ഇതു പരിശോധിക്കണം. കൃത്യത പരിശോധിക്കുന്ന ഈ സഭാനേതാക്കള്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. അവര്‍ ടാര്‍ഗെറ്റ് ഭാഷയുടെ മാതൃഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കണം കൂടാതെ ഉറവിട വാചകം ലഭ്യമായ ഭാഷകളിലൊന്ന് നന്നായി മനസ്സിലാക്കുകയും വേണം. അവര്‍ വിവര്‍ത്തനം നടത്തിയ അതേ ആളുകള്‍ ആയിരിക്കരുത്. അവര്‍ ബൈബിള്‍ നന്നായി അറിയുന്ന സഭാ നേതാക്കളായിരിക്കണം. സാധാരണയായി ഈ നിരൂപകര്‍ പാസ്റ്റര്മ്മാരായിരിക്കും. ഈ സഭാ നേതാക്കള്‍ ഭാഷാ സമൂഹത്തിലെ വിവിധ സഭാ ശൃംഖലകളെ കഴിയുന്നത്ര പ്രതിനിധീകരിക്കണം.
ഈ നിരൂപകര്‍ ഈ ഘട്ടങ്ങള്‍ പാലിക്കണം:
Acceptable Style എന്നതിലെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഉദ്ദേശിച്ച വായനക്കാര്‍ക്ക് സ്വീകാര്യമായ ശൈലിയിലാണ് വിവര്‍ത്തനം നടത്തിയതെന്ന് പരിശോധിക്കുക. Accuracy Check എന്നതിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിവര്‍ത്തനം ഉറവിട വാചകത്തിന്റെ അര്‍ത്ഥം കൃത്യമായി ആശയ വിനിമയം നടത്തുന്നു എന്ന് പരിശോധിക്കുക.
പുതിയ വിവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. യഥാര്‍ത്ഥ കൃതിയുടെ അതേ അര്‍ത്ഥത്തില്‍ വരുമ്പോള്‍ വിവര്‍ത്തനം കൃത്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥ എഴുത്തുകാരന് ആശയവിനിമയം ചെയ്യാന്‍ ഉദ്ദേശിച്ച അതേ സന്ദേശത്തെ കൃത്യമായ വിവര്‍ത്തനം ആശയ വിനിമയം നടത്തുന്നു. കൂടുതലോ കുറവോ വാക്കുകള്‍ ഉപയോഗിച്ചാലുംആശയങ്ങള് വ്യത്യസ്തമായ ക്രമത്തില്‍ വിന്യസിച്ചാലും അത് കൃത്യമായിരിക്കും. വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഷയില്‍ യഥാര്‍ത്ഥ സന്ദേശം വ്യക്തമാക്കുന്നതിന് ഇതു അനിവാര്യമാണ്.
Oral Partner Check, സമയത്ത് വിവര്‍ത്തന സംഘത്തിലെ എല്ലാഅംഗങ്ങളും പരസ്പരം കൃത്യതയ്ക്കായി വിവര്‍ത്തനം പരിശോധിച്ചിട്ടുണ്ടെങ്കിലും, നിരവധി ആളുകള്‍ പ്രത്യേകിച്ച് പാസ്റ്റര്‍മ്മാരും,സഭാ നേതാക്കന്മ്മാരും പരിശോധിക്കുന്നതിനാല്‍ വിവര്‍ത്തനം മെച്ചപ്പെടും. ഓരോ ഭാഗവും പുസ്തകവും ഒരു സഭാ നേതാവിന് പരിശോധിക്കുവാന്‍ കഴിയും. ഒന്നിലധികം ആളുകള്‍ ഒരു കഥ അല്ലെങ്കില്‍ ഒരു ഭാഗം പരിശോധിക്കുന്നത് സഹായകരമാകും, കാരണം വ്യത്യസ്ത പരിശോധകര് വ്യത്യസ്ത കാര്യങ്ങള്‍ ശ്രദ്ധിക്കും.
കൃത്യത പരിശോധകരായ സഭാ നേതാക്കന്മ്മാര് വിവര്‍ത്തനത്തിന്റെ ഭാഷ സംസാരിക്കുന്നവരും, സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരും, ഉറവിട ഭാഷയില്‍ ബൈബിള്‍ നന്നായി അറിയുന്നവരും ആയിരിക്കണം. അവര്‍ പരിശോധിക്കുന്ന ഭാഗമോ പുസ്തകമോ വിവര്‍ത്തനം ചെയ്ത അതേ ആളുകള്‍ ആയിരിക്കരുത്. ഉറവിടഭാഷയില് പറയുന്നതെല്ലാം വിവര്‍ത്തനം പറയുന്നുണ്ടെന്നും, ഉറവിട സന്ദേശത്തിന്റെ ഭാഗമല്ലാത്ത കാര്യങ്ങള്‍ ഇതില്‍ ചേര്ക്കപെട്ടിട്ടില്ലെന്നും ഉറപ്പാക്കാന്‍ കൃത്യത പരിശോധകര് വിവര്‍ത്തന സംഘത്തെ സഹായിക്കും. ഓര്‍ക്കുക, എന്നിരുന്നാലും, കൃത്യമായ വിവര്‍ത്തനങ്ങളില്‍ Implicit Information ഉള്‍പ്പെടാം.
Language Community Check ചെയ്യുന്ന ഭാഷ കമ്മ്യുണിറ്റി അംഗങ്ങള്‍ സ്വാഭാവികതയ്ക്കും വ്യക്തതയ്ക്കുമായി വിവര്‍ത്തനം പരിശോധിക്കുമ്പോള്‍ മൂലഗ്രന്ഥം നോക്കാന്‍ പാടില്ലഎന്നത് ശരിയാണ്. എന്നാല്‍ കൃത്യത പരിശോധനക്കായി, കൃത്യത പരിശോധിക്കുന്നവര്‍ മൂലഗ്രന്ഥം നോക്കേണ്ടതിനാല്‍ പുതിയ വിവര്ത്തനവുമായി താരതമ്യം ചെയ്യാന്‍ കഴിയും.
കൃത്യത പരിശോധിക്കുന്ന സഭാ നേതാക്കന്മാര് ഈ ഘട്ടങ്ങള്‍ പാലിക്കണം.
നിങ്ങള്‍ക്കു മനസ്സിലാകുന്ന ഏതു ഭാഷയിലും നിരവധി പതിപ്പുകളില്‍ ഭാഗം വായിക്കുക. കുറിപ്പുകള്‍ക്കും, വിവര്‍ത്തന പദങ്ങള്‍ക്കുമൊപ്പം ULT, UST എന്നിവയിലെ ഭാഗം വായിക്കുക. വിവര്‍ത്തന സ്റ്റുഡിയോയിലോ, ബൈബിള്‍ വ്യുവറിലോ നിങ്ങള്‍ക്കു ഇവ വായിക്കാം.
ഒരു പ്രശ്നമോ മെച്ചപ്പെടേണ്ടതോ ഉണ്ടെന്നു തോന്നുന്നിടത്തു പരിശോധകന് കുറിപ്പുകള്‍ നല്‍കണം. ഓരോ പരിശോധകരും ഈ കുറിപ്പുകള്‍ വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യണം. ഈ കുറിപ്പുകള്‍ വിവര്‍ത്തനത്തിന്റെ അച്ചടിച്ച ആദ്യപ്രതിയുടെ അരികുകളിലോ സ്പ്രെഡ് ഷീറ്റിലോ അല്ലെങ്കില്‍ translationCore ന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ട ഭാഗത്തോ ആകാം.
പരിശോധകര് ബൈബിളിന്റെ ഒരു അദ്ധ്യായമോ പുസ്തകമോ വ്യക്തിപരമായിപരിശോധിച്ച ശേഷം, അവര്‍ വിവര്ത്തകരുമായോ വിവര്‍ത്തക സംഘവുമായോ ചേര്‍ന്ന് അദ്ധ്യായമോ പുസ്തകമോ ഒരുമിച്ചു അവലോകനം ചെയ്യണം. വിവര്‍ത്തനം ചുമരില്‍ പ്രൊജക്റ്റ് ചെയ്താല്‍ എല്ലാവര്ക്കും അതു കാണാനാകും. ഓരോ പരിശോധകരും ഒരു പ്രശ്നത്തെക്കുറിച്ച് കുറിപ്പ് നല്കിയ ഭാഗങ്ങളിലേക്ക് സംഘം എത്തുമ്പോള്‍, പരിശോധകര്‍ക്കു അവരുടെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ, മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ കഴിയും. പരിശോധകരും വിവര്‍ത്തക സംഘവും ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്യുമ്പോള്‍ അവര്‍ മറ്റു ചോദ്യങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ കാര്യങ്ങള്‍ പറയാനുള്ള പുതിയ വഴികളെക്കുറിച്ചോ ചിന്തിച്ചേക്കാം. ഇതു നല്ലതാണ്. പരിശോധകരും വിവര്‍ത്തക സംഘവും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, കഥയുടെ അര്‍ത്ഥം അല്ലെകില്‍ ബൈബിള്‍ ഭാഗങ്ങള്‍ ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കണ്ടെത്താന്‍ ദൈവം അവരെ സഹായിക്കും.
എന്താണ് മാറ്റേണ്ടത് എന്ന് പരിശോധകരും വിവര്‍ത്തക സംഘവും ഒരുമിച്ചു തീരുമാനിച്ച ശേഷം, വിവര്‍ത്തക സംഘം വിവര്‍ത്തനം പുഃനപരിശോധിക്കും. മാറ്റം വരുത്തുന്നതിനെക്കുറിച്ച് എല്ലാവരും യോജിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മീറ്റിംഗ് സമയത്ത് തന്നെ ഇതു ചെയ്യാന്‍ കഴിയും.
വിവര്‍ത്തക സംഘം വിവര്‍ത്തനം പുഃനപരിശോധിച്ച ശേഷം, അവര്‍ അത് പരസ്പരം അല്ലെങ്കില്‍ ഭാഷ സമൂഹത്തിലെ മറ്റു അംഗങ്ങള്‍ക്ക്, ഉച്ചത്തില്‍ വായിക്കണം അപ്പോള്‍ അത് അവരുടെ സ്വാഭാവിക ഭാഷയാണെന്ന് ഉറപ്പുവരുത്തണം.
മനസ്സിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ള ഏതെങ്കിലും ബൈബിള്‍ ഭാഗങ്ങളോ വാക്യങ്ങളോ ഉണ്ടെങ്കില്‍ വിവര്‍ത്തന സംഘം ആ പ്രയാസം ശ്രദ്ധിക്കണം. ബൈബിള്‍ വിവര്‍ത്തനത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ വിവര്‍ത്തന സംഘത്തിനു ഈ പ്രശ്നങ്ങള്‍ നല്‍കാം അല്ലെങ്കില്‍ ഉത്തരം കണ്ടെത്താന്‍ വ്യാഖ്യാനങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ മറ്റു ബൈബിള്‍ പരിശോധകരില്‍ നിന്നോ വിദഗ്ദ്ധോപദേശം നല്കുന്നവരില് നിന്നോ കൂടുതല്‍ സഹായം അവശ്യപ്പെടാം. അംഗങ്ങള്‍ അര്‍ത്ഥം കണ്ടെത്തുമ്പോള്‍, അവരുടെ ഭാഷയില്‍ സ്വാഭാവികമായും വ്യക്തമായും ആ അര്‍ത്ഥം എങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിന് വിവര്‍ത്തന സംഘത്തിനു വീണ്ടും കൂടിച്ചേരാന്‍ കഴിയും.
വിവര്‍ത്തനത്തില്‍ കൃത്യമല്ലാത്ത എന്തും കണ്ടെത്തുവാന്‍ ഈ ചോദ്യങ്ങള്‍ സഹായകരമാകും:
പരിശോധിക്കേണ്ട കൂടുതല്‍ പൊതുവായ കാര്യങ്ങള്‍ക്കായി, Types of Things to Check എന്നതിലേക്ക് പോകുക.
ഞങ്ങള്‍, നമ്മുടെ ഭാഷാ സമൂഹത്തിലെ, സഭാ നേതാക്കന്മാര് ഇനി പറയുന്നവ സ്ഥിരീകരിക്കുന്നു:
അവിടെ അവശേഷിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മൂല്യനിര്‍ണ്ണയ പരിശോധകരുടെ ശ്രദ്ധയ്ക്കായി ഇവിടെ ഒരു കുറിപ്പ് ഉണ്ടാക്കുക.
കൃത്യത പരിശോധകരുടെ പേരുകളും സ്ഥാനങ്ങളും
ഇടതുവശത്തുള്ള അദ്ധ്യായങ്ങളുടെയും വാക്യങ്ങളുടെയും മെനു ഉപയോഗിച്ച് വാക്യങ്ങളിലൂടെ നാവിഗേറ്റു ചെയ്യുക.
ഓരോ വാക്യത്തിലും, അതേ അര്‍ത്ഥം പ്രകടിപ്പിക്കുന്ന യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ക്കു താഴെയുള്ള സ്ഥലത്തേയ്ക്കു word bank എന്ന പദത്തിലെ ടാര്‍ഗെറ്റ് ഭാഷാ പദങ്ങള്‍ വലിച്ചിടുക.
ഒരു വാക്യത്തിനായി നിങ്ങള്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍, ടാര്‍ഗെറ്റ് വേഡ് ബാങ്കിലോ യഥാര്‍ത്ഥ ഭാഷ കളത്തിലോ വാക്കുകള്‍ ശേഷിക്കുന്നുണ്ടോ എന്ന് കാണാന്‍ എളുപ്പമായിരിക്കും. ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വിവര്‍ത്തനത്തില്‍ ഉള്‍പ്പെടാത്ത എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടെന്നു ഇതിനര്‍ത്ഥം. അവശേഷിക്കുന്ന പദങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, അവ ശരിക്കും അധികമല്ല മാത്രമല്ല അവ വിശദീകരിക്കുന്ന പദത്തിലോ വാക്കുകളിലോ വിന്യസിക്കം.
വിന്യാസ ഉപകരണം ഒന്നില്‍നിന്ന് ഒന്ന്, ഒന്നില്‍നിന്ന് പലതിലേക്കു, പലതില്‍ നിന്ന് ഒന്നിലേക്ക്, നിരവധി മുതല്‍ നിരവധി എന്ന് പല വിന്യസങ്ങളെ പിന്തുണയ്ക്കുന്നു. രണ്ടു ഭാഷകള്‍ നല്കുന്നഅര്ത്ഥത്തിന്റെ ഏറ്റവും കൃത്യമായ വിന്യാസം ലഭിക്കുന്നതിനു ഒന്നോ അതിലധികമോ ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ ഒന്നോ അതിലധികമോ യഥാര്‍ത്ഥ ഭാഷ പദങ്ങളുമായി വിന്യസിക്കാമെന്നാണ് ഇതിനര്‍ത്ഥം. എന്തെങ്കിലും പ്രകടിപ്പിക്കാന്‍ ടാര്‍ഗെറ്റ് ഭാഷ യഥാര്‍ത്ഥ ഭാഷയെക്കാള്‍ കൂടുതലോ കുറവോ വാക്കുകള്‍ ഉപയോഗിക്കുന്നു എങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഭാഷകള്‍ വ്യത്യസ്തമായതിനാല്‍, ഇതു പ്രതീഷിക്കേണ്ടതാണ്.വിന്യാസഉപകരണം ഉപയോഗിച്ച്, വാക്കുകള്‍ മാത്രമല്ലഅര്ത്ഥം ഞങ്ങള്‍ ശരിക്കും വിന്യസിക്കുന്നു. ടാര്‍ഗെറ്റ് വിവര്‍ത്തനം യഥാര്‍ത്ഥ ബൈബിളിന്റെ അര്‍ത്ഥം നന്നായി പ്രകടിപ്പിക്കുന്നത് പ്രധാനമാണ്, അതു ചെയ്യാന്‍ എത്ര വാക്കുകള്‍ എടുത്താലും, യഥാര്‍ത്ഥ ഭാഷ അര്‍ത്ഥം പ്രകടിപ്പിക്കുന്ന ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ വിന്യസിക്കുന്നതിലൂടെ, എല്ലാ യഥാര്‍ത്ഥ ഭാഷയുംഅര്ത്ഥം വിവര്‍ത്തനത്തില്‍ ഉണ്ടോ എന്ന് നമ്മുക്ക്കാണാന്‍ കഴിയും.
ഓരോ ടാര്‍ഗെറ്റ് ഭാഷയ്ക്കും വാക്യഘടനക്ക് വ്യത്യസ്ത ആവശ്യകതകളും നല്‍കേണ്ട വ്യക്തമായ വിവരങ്ങളുടെ അളവും ഉണ്ടായിരിക്കുമെന്നതിനാല്, ഏതെങ്കിലും യഥാര്‍ത്ഥ ഭാഷ പദങ്ങളുമായി കൃത്യമായ പൊരുത്തമില്ലാത്ത ചില ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കും. വാക്യത്തിനു അര്ത്ഥമുണ്ടാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനോ വാക്യം മനസ്സിലാക്കാന്‍ ആവശ്യമായ ചില വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ ഈ വാക്കുകള്‍ ഉണ്ടെങ്കില്‍, നല്‍കിയിരിക്കുന്ന ടാര്‍ഗെറ്റ് പദങ്ങള്‍ അവ സൂചിപ്പിക്കുന്ന യഥാര്‍ത്ഥ ഭാഷ പദവുമായി വിന്യസിക്കണം. അല്ലെങ്കില്‍ വിശദീകരിക്കാന്‍ അവ സഹായിക്കുന്നു.
നിങ്ങള്‍ ഒരു പുസ്തകം വിന്യസിക്കുകയും വിവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങളും അഭിപ്രായങ്ങളും നല്‍കുകയും ചെയ്തു കഴിഞ്ഞാല്‍, ഒന്നുകില്‍ ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിലേക്ക് അയക്കുകയോ അല്ലെങ്കില്‍ വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട സമയമാണിത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള ഘട്ടങ്ങള്‍ക്കായി, (Steps for Validation Checking)(../vol2-backtranslation/01.md) ഘട്ടങ്ങള്‍ പേജില്‍ നിങ്ങള്‍ നിര്‍ത്തിയ ഇടത്തേക്ക് മടങ്ങുക
മൂല്യനിര്‍ണ്ണയ പരിശോധന നടത്തുമ്പോള്‍ സഭാശൃംഗല പ്രധിനിധികള്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍ ആണിത്. വിവര്ത്തകനിലേക്കോ, വിവര്‍ത്തക സംഘത്തിലേക്കോ പരിശോധകന് നേരിട്ട്പ്രവേശനമുണ്ടെന്നു ഈ ഘട്ടങ്ങള്‍ അനുമാനിക്കുന്നു. കൂടാതെ പരിശോധകനും വിവര്‍ത്തന സംഘവും വിവര്‍ത്തനം ഒരുമിച്ചു അവലോകനം ചെയ്യുന്നതിനാല്‍ മുഖാമുഖം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിയും. ഇതു സാധ്യമല്ലെങ്കില്‍ വിവര്‍ത്തന സംഘത്തിനായി അവലോകനം ചെയ്യുന്നതിനായി പരിശോധകര് ചോദ്യങ്ങള്‍ എഴുതണം. ഇതു ഒരു വിവര്‍ത്തന കുറിപ്പിന്റെ അരികുകളിലോ ഒരു സ്പ്രെഡ്ഷീറ്റിലോ അല്ലെങ്കില്‍ translationCore- ന്റെ അഭിപ്രായ സവിശേഷത ഉപയോഗിച്ചോ ആകാം.
നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു വിവര്‍ത്തനം വായിക്കനോ കേള്‍ക്കാനോ കഴിയും കൂടാതെ വിവര്‍ത്തന സംഘത്തോട് നേരിട്ട് ചോദിക്കാനും കഴിയും
നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷ സംസരിക്കുന്നില്ലെങ്കില്, നിങ്ങള്‍ക്കു വിന്യസിക്കുവാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ ഗേറ്റ് വേ ഭാഷാ സംസാരിക്കുന്ന ഒരു ബൈബിള്‍ പണ്ഡിതന് ആയിരിക്കാം, കൂടാതെ വിവര്‍ത്തന സംഘത്തെ അവരുടെ വിവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കാനും നിങ്ങള്‍ക്കു കഴിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഗേറ്റ്വേ ഭാഷയിലെ ഒരു വിവര്‍ത്തനത്തില്‍ നിന്ന് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതു വിവര്‍ത്തനത്തില്‍ നിന്ന് പ്രത്യേകം എഴുതാം, അല്ലെങ്കില്‍ ഇതു ഒരു ഇന്റര്‍ലീനിയര്‍ ആയി എഴുതാം, അതായത്,വിവര്‍ത്തനത്തിന്റെ ഓരോ വരിയിയുടെയും കീഴില്‍ ബാക് ട്രാന്സ്ലേഷന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍ലീനിയര്‍ ആയി എഴുതുമ്പോള്‍ വിവര്‍ത്തനത്തെ ബാക് ട്രാന്സ്ലേഷന് താരതമ്യം ചെയ്യുന്നത് എളുപ്പമാണ്. കൂടാതെ പ്രത്യേകമായി എഴുതിയ ഒരു ബാക് ട്രാന്സ്ലേഷന് വായിക്കുന്നത് എളുപ്പമാണ്. ഓരോ രീതിക്കും അതിന്റെതായ ശക്തിയുണ്ട്. ബാക് ട്രാന്സ്ലേറ്റര് വിവര്‍ത്തനം ചെയ്യുന്നതില്‍ പങ്കാളിയാകാത്ത ഒരാളായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്Back Translationകാണുക.
രേഖരൂപത്തിലുള്ള വിവര്‍ത്തനം ഇല്ലെങ്കില്‍, ടാര്‍ഗെറ്റ് ഭാഷ അറിയുന്ന ഒരാളും നിങ്ങള്‍ക്കു മനസ്സിലാകുന്ന ഒരു ഭാഷയും നിങ്ങള്‍ക്കായി ഒരു വാമൊഴി ബാക് ട്രാന്‍സ്ലേഷനും ഉണ്ടാക്കുക. വിവര്‍ത്തനം ചെയ്യുന്നതില്‍ പങ്കളിയകാത്ത ഒരു വ്യക്തി ആയിരിക്കണം ഇത്. നിങ്ങള്‍ വാമൊഴി ബാക് ട്രാന്സ്ലേഷന് കേള്‍ക്കുമ്പോള്‍, തെറ്റായ അര്‍ത്ഥം ആശയവിനിമയം നടത്തുന്നതായി തോന്നുന്ന അല്ലെങ്കില്‍ മറ്റു പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന വാക്കുകളുടെയോ വാക്യങ്ങളുടെയോ കുറിപ്പുകള്‍ ഉണ്ടാക്കുക. ഓരോ ഭാഗത്തിനുമിടയില്‍ താത്കാലികമായി നിര്‍ത്തിക്കൊണ്ട് വ്യക്തി ഹ്രസ്വ ഭാഗങ്ങളായി വിവര്‍ത്തനം ചെയ്യണം, അതു വഴി ഓരോ ഭാഗവും കേട്ടതിനുശേഷം നിങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും.
പരിശോധന സമയത്തിന് ശേഷം ചില ചോദ്യങ്ങള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീണ്ടും കണ്ടുമുട്ടാന്‍ ഒരു സമയം ആസൂത്രണം ചെയ്തു ഉറപ്പാക്കുക. അവ ഇതായിരിക്കും.
വിവര്‍ത്തന സംഘം അവര്‍ വിവര്‍ത്തനം ചെയ്യുന്ന ബൈബിള്‍ ഭാഗങ്ങളില്‍ നിന്ന്list of the Key Words (പ്രധാന പദങ്ങള്‍, വിവര്‍ത്തന പദങ്ങള്‍ എന്നും അറിയപ്പെടുന്നു) സൂക്ഷിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക, ഈ പ്രധാനപ്പെട്ട ഓരോ പദത്തിനും ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ച ടാര്‍ഗെറ്റ് ഭാഷയിലെ പദത്തിനൊപ്പം. ബൈബിള്‍ വിവര്‍ത്തനം പുരോഗമിക്കുന്നതിലൂടെ നിങ്ങളും ഈ വിവര്‍ത്തന സംഘവും ഈ പട്ടികയിലേക്ക് ചേര്‍പ്പെടുകയും ടാര്‍ഗെറ്റ് ഭാഷയില്‍ നിന്ന് പദങ്ങള്‍ പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ഭാഗത്തില്‍ പ്രധാന പദങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്കേണ്ടതിനു പ്രധാന പദങ്ങളുടെ പട്ടിക ഉപയോഗിക്കുക. ബൈബിളില്‍ ഒരുപ്രധാന പദം ഉള്ളപ്പോഴെല്ലാം വിവര്‍ത്തനം ആ പ്രധാന പദത്തിനായി തിരഞ്ഞെടുത്ത പദം അല്ലെങ്കില്‍ വാക്യം ഉപയോഗിക്കുന്നു വെന്ന് ഉറപ്പാക്കുക, കൂടാതെ ഓരോ തവണയും അത് അര്‍ത്ഥവത്താക്കുന്നുവെന്ന് ഉറപ്പു വരുത്തുക. അത് അര്‍ത്ഥമാക്കുന്നില്ലെങ്കില്‍, ചില സ്ഥലങ്ങളില്‍ എന്തുകൊണ്ടാണ് ഇതു അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, പക്ഷേ മറ്റുള്ളവയില്‍ അല്ല. തുടര്‍ന്ന് നിങ്ങള്‍ തിരഞ്ഞെടുത്ത പദം പരിഷ്ക്കരിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രധാന പദം ഉപയോഗിക്കുന്ന വ്യത്യസ്ത രീതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ടാര്‍ഗെറ്റ് ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കാം. ഇതു ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ മാര്‍ഗ്ഗം, സ്പ്രെഡ്ഷീറ്റിലെ ഓരോ പ്രധാനപ്പെട്ട പദങ്ങളുടെയും ഉറവിട ഭാഷാ പദം, ടാര്‍ഗെറ്റ് ഭാഷാപദം, ഇതരപദങ്ങള്‍ നിങ്ങള്‍ ഓരോ പദവും ഉപയോഗിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള നിര സൂക്ഷിക്കുക എന്നതാണ്.
നിങ്ങള്‍ക്കു അനുയോജ്യമെന്നു തോന്നാത്ത എന്തിനെക്കുറിച്ചും ചോദിക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു അത് വിശദീകരിക്കാന്‍ കഴിയും, ഇത് അവര്‍ക്ക് ശരിയാണെന്ന് തോന്നുന്നില്ലെങ്കില്‍, അവര്‍ക്കു വിവര്‍ത്തനം ക്രമീകരിക്കാന്‍ കഴിയും. പൊതുവായി:
ചേര്‍ത്തതായി തോന്നുന്ന എന്തും പരിശോധിക്കുക, അത് ഉറവിട വാചകത്തിന്റെ അര്‍ത്ഥത്തിന്റെ ഭാഗമല്ല. (യഥാര്‍ത്ഥ അര്‍ത്ഥവും ഉള്‍പ്പെടുന്നുവെന്ന് ഓര്‍മ്മിക്കുക), Implicit Information.)
വിട്ടുകളഞ്ഞതെന്നു തോന്നുന്ന എന്തും പരിശോധിക്കുക, അത് ഉറവിട വാചകത്തിന്റെ അര്‍ത്ഥത്തിന്റെ ഭാഗമായിരുന്നു, പക്ഷേ വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.
ഉറവിട വാചകത്തിന്റെ അര്‍ത്ഥത്തെക്കാള്‍ വ്യത്യസ്തമായി തോന്നുന്ന ഏതെങ്കിലും അര്‍ത്ഥത്തിനായി പരിശോധിക്കുക
വാക്യത്തിന്റെ പ്രധാന ഭാഗമോ ആശയമോ വ്യക്തമാണോ എന്ന് പരിശോധിക്കുക. വാക്യം എന്താണ് പറയുന്നതെന്നോ പഠിപ്പിക്കുന്നതെന്നോ സംഗ്രഹിക്കാന്‍ വിവര്‍ത്തന സംഘത്തോട് ആവശ്യപ്പെടുക. പ്രാഥമികമായ ചെറിയ ആശയങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ വാക്യം വിവര്‍ത്തനം ചെയ്ത രീതി ക്രമീകരിക്കേണ്ടതുണ്ട്.
വാക്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ശരിയായാ രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക-കാരണങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍, ഫലങ്ങള്‍, നിഗമനങ്ങള്‍ മുതലായവ ടാര്‍ഗെറ്റ് ഭാഷയിലെ ശരിയായി ബന്ധിപ്പിക്കുന്നവയുമായി അടയാളപ്പെടുതിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
മൂല്യനിര്‍ണ്ണയ പരിശോധനയ്ക്കുള്ള ഘട്ടങ്ങള്‍ ളുടെ അവസാന ഭാഗത്ത് വിശദീകരിച്ചിരിക്കുന്നത്പോലെ വിവര്‍ത്തന പദങ്ങളുടെ സ്ഥിരത പരിശോധിക്കുക. ഓരോ പദവും ഭാഷാ സംസ്കാരത്തില്‍ എങ്ങനെ ഉപയോഗിച്ചുവെന്നു ചോദിക്കുക- ഏതു അവസരങ്ങളില്‍ ആരാണ് പദങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റു പദങ്ങള്‍ ഏതൊക്കെയാണെന്നും സമാന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണെന്നും ചോദിക്കുക. ചില പദങ്ങള്‍ക്ക് അനാവശ്യമായ അര്‍ഥങ്ങള്‍ ഉണ്ടോയെന്നും ഏതു പദം മികച്ചതായിരിക്കാമെന്നും അല്ലെങ്കില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത പദങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും കാണാന്‍ ഇതു വിവര്ത്തകാനെ സഹായിക്കുന്നു.
സംഭാഷണത്തിന്റെ കണക്കുകള്‍ പരിശോധിക്കുക. ബൈബിള്‍ പാഠത്തില്‍ ഒരു സംഭാഷണ രീതി ഉള്ളിടത്, അത് എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന് കാണുക, അതേ അര്‍ത്ഥം ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കുക. വിവര്‍ത്തനത്തില്‍ ഒരു സംഭാഷണരീതി ഉള്ളിടത്, അത് ബൈബിള്‍ പാഠത്തിലെ അതേ അര്‍ത്ഥം ആശയ വിനിമയം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.
സ്നേഹം, ക്ഷമ, സന്തോഷം മുതലായവ അമൂര്‍ത്ത ആശയങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടുവെന്ന് പരിശോധിക്കുക. ഇവയില്‍ പലതും പ്രധാനപദങ്ങള്‍ ആണ്.
ടാര്‍ഗെറ്റ് സംസ്കാരത്തില്‍ അജ്ഞാതമായേക്കാവുന്ന കാര്യങ്ങളുടെയോ പ്രയോഗങ്ങളുടെയോ വിവര്‍ത്തനം പരിശോധിക്കുക. ഇവയുടെ ചിത്രങ്ങള്‍ വിവര്‍ത്തന സംഘം കാണിക്കുകയും അവ എന്താണെന്നു വിശദീകരിക്കുകയും ചെയ്യുന്നത് വളരെ സഹായകരമാണ്.
ആത്മ ലോകത്തെക്കുറിച്ചുള്ള വാക്കുകളും ടാര്‍ഗെറ്റ് സംസ്കാരത്തില്‍ അവ എങ്ങനെ മനസ്സിലാക്കുന്നുവെന്നും ചര്‍ച്ച ചെയ്യുക. വിവര്‍ത്തനത്തില്‍ ഉപയോഗിക്കുന്നവ ശരിയായ ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കുക.
ഭാഗം മനസ്സിലാക്കാനോ വിവര്‍ത്തനം ചെയ്യാനോ പ്രത്യേകിച്ച് ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ കരുതുന്ന എന്തും പരിശോധിക്കുക.
ഇവയെല്ലാം പരിശോധിച്ചു തിരുത്തലുകള്‍ വരുത്തിയ ശേഷം, വിവര്‍ത്തന സംഘം പരസ്പരം അല്ലെങ്കില്‍ അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു അംഗങ്ങള്‍ക്ക് വീണ്ടും ഉച്ചത്തില്‍ ഭാഗം വായിച്ചു എല്ലാം ഇപ്പോഴും സ്വാഭാവിക രീതിയില്‍ ഒഴുകുന്നുണ്ടെന്നും ശരിയായ ബന്ധിപ്പിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഒരു തിരുത്ത് അസ്വാഭാവികമെന്നു തോന്നുകയാണെങ്കില്‍, അവര്‍ വിവര്‍ത്തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വിവര്‍ത്തനം വ്യക്തമായ ആശയവിനിമയം നടത്തുന്നതുവരെ ഈ പരിശോധനയും പുനരവലോകന പ്രക്രിയയും ആവര്‍ത്തിക്കണം.
മൂല്യ നിര്‍ണ്ണയ പരിശോധന നടത്തുന്നവര്‍ പുതിയ വിവര്‍ത്തനം വായിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചോദ്യങ്ങളാണിവ.
വിവര്‍ത്തനത്തിന്റെ ഭാഗങ്ങള്‍ വായിച്ചതിനു ശേഷം അല്ലെങ്കില്‍ വാചകത്തിലെ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിങ്ങള്‍ക്കു ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ആദ്യ ഗണത്തിലെ ഈ ചോദ്യങ്ങള്‍ക്കല്ലാം നിങ്ങള്‍ “ഇല്ല” എന്ന് മറുപടി നല്കുകയാണെങ്കില്, ദയവായി കൂടുതല്‍ വിശദമാക്കുക, ശരിയല്ല എന്ന് തോന്നുന്ന നിര്‍ദിഷ്ട ഭാഗം ഉള്‍പ്പെടുത്തുക, കൂടാതെ വിവര്‍ത്തനസംഘം അത് എങ്ങനെ ശരിയക്കണമെന്നുള്ള നിങ്ങളുടെ ശുപാര്‍ശയും നല്‍കുക.
ഉറവിട വാചകത്തിന്റെ അര്‍ത്ഥം ടാര്‍ഗെറ്റ് ഭാഷയില്‍ സ്വാഭാവികവും വ്യക്തവും ആയ രീതിയില്‍ പ്രകടിപ്പിക്കുക എന്നതാണ് വിവര്‍ത്തന സംഘത്തിന്റെ ലക്ഷ്യം എന്ന് ഓര്‍മ്മിക്കുക. ചില ഉപ വാക്യങ്ങളുടെ ക്രമം മാറ്റേണ്ട അവശ്യമുണ്ടെന്നും ടാര്‍ഗെറ്റ് ഭാഷയില്‍ ഒന്നിലധികം പദങ്ങളുള്ള ഉറവിട ഭാഷയിലെ നിരവധി ഒറ്റ പദങ്ങളെ പ്രധിനിധികരിക്കേണ്ടതുണ്ടെന്നുമാണ് ഇതു അര്‍ത്ഥമാക്കുന്നത്. മറ്റു ഭാഷ (OL)വിവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളായി ഇവ പരിഗണിക്കപ്പെടുന്നില്ല. ULT യുടെയും UST യുടെയും ഗേറ്റ് വേ ഭാഷയിലെയും(GL) വിവര്‍ത്തങ്ങളില്‍ മാത്രമാണ് വിവര്‍ത്തകര്‍ ഈ മാറ്റങ്ങള്‍ ഒഴിവാക്കുന്നത്. യഥാര്‍ത്ഥ ബൈബിള്‍ ഭാഷകള്‍ എങ്ങനെയാണു അര്‍ത്ഥം പ്രകടിപ്പിച്ചതെന്ന് OL വിവര്‍ത്തകനെ കാണിക്കുക എന്നതാണ് ULTയുടെ ഉദ്ദേശം, UST യുടെ ഉദ്ദേശം അതേ അര്‍ത്ഥം ലളിതവും വ്യക്തവുമായ രൂപങ്ങളില്‍ പ്രകടിപ്പക്കുക എന്നതാണ്, ഒരു പഴമൊഴി ഉപയോഗിക്കുന്നത് കൂടുതല്‍ സ്വാഭാവികമാണെങ്കിലും OL, GL വിവര്‍ത്തകര്‍ക്കു ആ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ OL വിവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ലക്ഷ്യം എല്ലായ്പ്പോഴും സ്വാഭാവികവും വ്യക്തവും കൃത്യവും ആയിരിക്കണം.
യഥാര്‍ത്ഥ സന്ദേശത്തില്‍ നിന്ന് യഥാര്‍ത്ഥ അനുവാചകര്‍ക്ക് മനസ്സിലാകുമായിരുന്ന വിവരങ്ങള്‍ വിവര്‍ത്തകര്‍ ഉള്പ്പെടുത്തിയിരിക്കാമെന്നും എന്നാല്‍ യഥാര്‍ത്ഥ രചയിതാവ് വ്യക്തക്കായി പറഞ്ഞിട്ടില്ലെന്നും ഓര്‍മ്മിക്കുക. ടാര്‍ഗെറ്റ് അനുവാചകര്‍ക്ക് വാചകം മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ ആവശ്യമായി വരുമ്പോള്‍, അത് വ്യക്തമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, Implicit and Explicit Information. (കാണുക)
( ചോദ്യം 4 ല്‍ തിരിച്ചറിഞ്ഞത്) സമൂഹത്തിനു ഉചിതമാണെന്നു കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തോന്നുന്നുണ്ടോ?
(കാണുക)
ഈ രണ്ടാമത്തെ ഗ്രൂപ്പിലെ ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അതേ എന്ന് മറുപടി നല്കുകയാണെങ്കില്, കൂടുതല്‍ വിശദമായി വിവരിക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു നിര്‍ദ്ദിഷ്ട പ്രശ്നം എന്താണെന്നും വാചകത്തിന്റെ ഏതു ഭാഗമാണ്അത് എന്നും, അവ എങ്ങനെ തിരുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നും വിവരിക്കുക.
വിവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തി ഈപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. നിങ്ങള്‍ അവരുമായി കൂടികാഴ്ച നടത്തിയശേഷം, വിവര്‍ത്തന സംഘം കമ്മ്യൂണിറ്റി നേതാക്കളുമായി അവരുടെ പുതുക്കിയ വിവര്‍ത്തനം പരിശോധിക്കേണ്ടതുണ്ട്, അത് ഇപ്പോഴും നന്നായി ആശയവിനിമയം നടത്തുന്നു എന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് നിങ്ങളുമായി അവര്‍ വീണ്ടും കൂടികാഴ്ച നടത്തുക.
വിവര്‍ത്തനം അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍, Validation Approvalലേക്ക് പോകുക.
ഞാന്‍ ഒരു പ്രധിനിധി എന്ന നിലയില്‍ സഭാ ശൃംഗലയുടെയോ ബൈബിള്‍ വിവര്‍ത്തന സംഘടനയുടെയോ പേര് പൂരിപ്പിക്കുക സഭാ ശൃംഗല അല്ലെങ്കില്‍ ഭാഷാ കമ്മ്യൂണിറ്റിയുടെ പേരില്‍ പൂരിപ്പിക്കുക ഭാഷാകമ്മ്യൂണിറ്റി, വിവര്‍ത്തനം അംഗീകരിക്കുക, ഇനിപ്പറയുന്നവ സ്ഥിരീകരിക്കുക.
വിവര്‍ത്തനം വിശ്വാസ പ്രസ്താവനയ്ക്കും വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു. വിവര്‍ത്തനം ടാര്‍ഗെറ്റ് ഭാഷയില്‍ കൃത്യവും വ്യക്തവുമാണ്. വിവര്‍ത്തനം ഭാഷയുടെ സ്വീകാര്യമായ ശൈലി ഉപയോഗിക്കുന്നു. വിവര്‍ത്തനത്തിനു കമ്മ്യൂണിറ്റി അംഗീകാരം നല്കുന്നു.
വിവര്‍ത്തന സംഘവുമായി രണ്ടാമതും കൂടികാഴ്ച നടത്തിയശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ ദയവായി അത് ഇവിടെ കുറിക്കുക.
ഒപ്പ്: ഇവിടെ ഒപ്പിടുക
പദവി: പദവി ഇവിടെ പൂരിപ്പിക്കുക
ഗേറ്റ് വേ ഭാഷകള്‍ക്കായി, നിങ്ങള്‍Source Text Processപിന്തുടരേണ്ടതിനാല്‍ നിങ്ങളുടെ വിവര്‍ത്തനം ഒരു ഉറവിട വാചകമായിമാറും.
പ്രാദേശിക ടാര്‍ഗെറ്റ് ഭാഷയില്‍ (OL)നിന്ന് വിശാലമായ ആശയവിനിമയത്തിന്റെ (GL) ഭാഷയിലേക്ക് ബൈബിള്‍ പാഠത്തിന്റെ വിവര്‍ത്തനമാണ് ബാക്ക് ട്രാന്സ്ലേഷന്. പ്രാദേശിക ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം സൃഷ്ടിക്കുന്നതിനെക്കാള്‍ വിപരീത ദിശയിലുള്ള വിവര്ത്തനമായതിനാല് ഇതിനെ ”ബാക്ക് ട്രാന്സ്ലേഷന്” എന്ന് വിളിക്കുന്നു. ടാര്‍ഗെറ്റ് ഭാഷ സംസാരിക്കാത്ത ഒരാള്‍ക്ക് ടാര്‍ഗെറ്റ്ഭാഷ വിവര്‍ത്തനം എന്താണ് പറയുന്നതെന്ന് അറിയാന്‍ അനുവദിക്കുക എന്നതാണ് ഈ ബാക്ക് ട്രാന്‍സ്ലേഷന്റെ ലക്ഷ്യം.
ഒരു ബാക്ക് ട്രാന്സ്ലേഷന് പൂര്‍ണ്ണമായും സാധാരണ ശൈലിയില്‍ ചെയ്യുന്നില്ല, എന്നിരുന്നാലും വിവര്‍ത്തനത്തിന്റെ ഭാഷയില്‍ ഒരു ലക്ഷ്യമെന്ന നിലയില്‍ സ്വാഭാവികത ഇല്ലാത്തതിനാല്‍( ഈ സാഹചര്യത്തില്‍, വിശാലമായ ആശയവിനിമയത്തിന്റെ ഭാഷ) . പകരം, പ്രാദേശിക ഭാഷാ വിവര്‍ത്തനത്തിന്റെ വാക്കുകളെയും പദപ്രയോഗങ്ങളെയും അക്ഷരാര്‍ഥത്തില്‍ പ്രതിനിധീകരിക്കുക എന്നതാണ് ബാക്ക് ട്രാന്‍സ്ലേഷന്റെ ലക്ഷ്യം. അതേ സമയം വിശാലമായ ആശയ വിനിമയത്തിന്റെ ഭാഷയുടെ വ്യാകരണവും പദക്രമവും ഉപയോഗിക്കുക. ഈ രീതിയില്‍, വിവര്‍ത്തന പരിശോധകന് ടാര്‍ഗെറ്റ് ഭാഷാ വാചകത്തിലെ പദങ്ങളുടെ അര്‍ത്ഥം വളരെ വ്യക്തമായി കാണാന്‍ കഴിയും, മാത്രമല്ല ബാക്ക് ട്രാന്സ്ലേഷന് നന്നായി മനസ്സിലാക്കാനും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും വായിക്കാനും കഴിയും.
ടാര്‍ഗെറ്റ് ഭാഷ മനസ്സിലാകാത്ത ബൈബിള്‍ വസ്തുതകളുടെ ഒരു വിദഗ്ദ്ധോപദേശകനെയോ അല്ലെങ്കില്‍ പരിശോധകനെയോ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണ് ഉള്ളതെന്ന് കാണാന്‍ അനുവദിക്കുക എന്നതാണ് ഒരു ബാക്ക് ട്രാന്‍സ്ലേഷന്റെ ലക്ഷ്യം. ഈ രീതിയില്‍, പരിശോധകനു ബാക്ക് ട്രാന്സ്ലേഷന് “പരിശോധിക്കാനും” ടാര്‍ഗെറ്റ് ഭാഷ അറിയാതെ ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം പരിശോധിക്കാനും കഴിയും. അതിനാല്‍ ബാക്ക് ട്രാന്‍സ്ലേഷന്റെ ഭാഷ ബാക്ക് ട്രാന്സ്ലേഷന് ചെയ്യുന്ന വ്യക്തിക്കും(ബാക്ക് ട്രാന്സ്ലേറ്റര്) പരിശോധകനും നന്നായി മനസ്സിലാക്കുന്ന ഒരു ഭാഷ ആയിരിക്കണം. മിക്കപ്പോഴും ഇതിനര്‍ത്ഥം ഉറവിട വാചകത്തിനായി ഉപയോഗിച്ച വിശാലമായ ആശയവിനിമയത്തിന്റെ അതേ ഭാഷയിലേക്ക് ബാക്ക് ട്രാന്സ്ലേറ്റര് ടാര്‍ഗെറ്റ് ഭാഷയെ വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
ചില ആളുകള്‍ ഇതു അനാവശ്യമാണെന്ന് കണക്കാക്കാം, കാരണം ബൈബിള്‍ വചനം ഉറവിട ഭാഷയില്‍ ഇതിനകം നിലവില്‍ ഉണ്ട്. എങ്കിലും ബാക്ക് ട്രാന്‍സ്ലേഷന്റെ ഉദ്ദേശം ഓര്‍ക്കുക: ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണുള്ളതെന്ന് കാണാന്‍ പരിശോധകനെ അനുവദിക്കുക എന്നതാണ്. യഥാര്‍ത്ഥ ഉറവിട ഭാഷ വാചകം വായിക്കുന്നത് ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണുള്ളതെന്ന് പരിശോധകനെ അനുവദിക്കുന്നില്ല. അതിനാല്‍ ബാക്ക് ട്രാന്സ്ലേറ്റര് ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയിലേക്ക് ഒരു പുതിയ വിവര്‍ത്തനം നടത്തണം. ഇക്കാരണത്താല്‍ ബാക്ക് ട്രാന്സ്ലേഷന് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഉറവിട ഭാഷാ വാചകം നോക്കാന്‍ കഴിയില്ല പക്ഷേ ടാര്‍ഗെറ്റ് ഭാഷാ വാചകത്തില്‍ മാത്രം. ഈ രീതിയില്‍, ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍ ഉണ്ടായേക്കാവുന്ന ഏതു പ്രശ്നങ്ങളും പരിശോധകന് തിരിച്ചറിയാനും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവര്‍ത്തകനുമായി പ്രവര്‍ത്തിക്കാനും കഴിയും.
വിവര്‍ത്തനം പരിശോധിക്കുന്നതിന് പരിശോധകന് ഉപയോഗിക്കുന്നതിനു മുമ്പ്തന്നെ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബാക്ക് ട്രാന്സ്ലേഷന് വളരെ ഉപയോഗപ്രദമാകും. വിവര്‍ത്തന സംഘം ബാക്ക് ട്രാന്സ്ലേഷന് വായിക്കുമ്പോള്‍, ബാക്ക് ട്രാന്സ്ലേറ്റര് അവരുടെ വിവര്‍ത്തനം എങ്ങനെ മനസ്സിലാക്കി എന്ന് അവര്‍ക്ക് കാണാന്‍ കഴിയും. ചിലപ്പോള്‍ ബാക്ക് ട്രാന്സ്ലേറ്റര് ആശയ വിനിമയം നടത്താന്‍ ഉദ്ദേശിച്ചതിനെക്കാള്‍ വ്യത്യസ്തമായരീതിയില്‍ അവരുടെ വിവര്‍ത്തനം മനസ്സിലാക്കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ക്കു അവരുടെ വിവര്‍ത്തനം മാറ്റാന്‍ കഴിയും, അതുവഴി അവര്‍ ഉദ്ദേശിച്ച അര്‍ത്ഥം കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്തുന്നു. വിവര്‍ത്തന സംഘത്തിനു ബാക്ക് ട്രാന്സ്ലേഷന് ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍, അവര്‍ക്ക് അവരുടെ വിവര്‍ത്തനത്തില്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ കഴിയും. അവര്‍ ഇതു ചെയ്യുമ്പോള്‍, പരിശോധകനു അവന്റെ പരിശോധന വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയും, കാരണം പരിശോധകനുമായി കണ്ടുമുട്ടുന്നതിനു മുമ്പ് വിവര്‍ത്തനത്തിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവര്‍ത്തന സംഘത്തിനു കഴിഞ്ഞു.
നല്ല ഒരു ബാക് ട്രാന്സ്ലേഷന് ചെയ്യാന്‍ വ്യക്തിക്കു മൂന്ന് യോഗ്യതകള്‍ ഉണ്ടായിരിക്കണം.
ഏത് വിധത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനുകള്‍ ഉണ്ട്?
ടാര്‍ഗെറ്റ് ഭാഷയില്‍ വിവര്‍ത്തനം വയിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ വിശാലമായ ആശയ വിനിമയ ഭാഷയില്‍ വിവര്‍ത്തക പരിശോധകനുമായി ബാക്ക് ട്രാന്സ്ലേറ്റര് സംസാരിക്കുന്ന ഒന്നാണ് വാമൊഴി രൂപത്തിലുള്ള ബാക്ക് ട്രാന്സ്ലേഷന്. ഹ്രസ്വമാണെങ്കില്‍ ഒരു സമയത്ത് ഒരു വാചകം അല്ലെങ്കില്‍ രണ്ടു വാചകം അദ്ദേഹം സാധാരണയായി ചെയ്യും. വിവര്‍ത്തന പരിശോധകന് പ്രശ്നമായ എന്തെങ്കിലും കേള്‍ക്കുമ്പോള്‍, ഓറല്‍ ബാക്ക് ട്രാന്സ്ലേഷന് ചെയ്യുന്ന ആളിനോടു നിര്‍ത്താന്‍ അവശ്യപ്പെടുകയും അതിനെക്കുറിച്ച് ചോദ്യം ചോദിക്കാനും സാധിക്കുന്നു. വിവര്‍ത്തന സംഘത്തിലെ ഒന്നോ അതില്‍ അധികമോ അംഗങ്ങളും സന്നിഹിതരായിരിക്കേണ്ടതിനാല് വിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകും
വിവര്‍ത്തന പരിശോധകനിലേക്ക് ബാക്ക് ട്രാന്‍സ്ലേറ്ററിനു വേഗത്തില്‍ എത്താന്‍ കഴിയുന്നു എന്നതാണ് ഓറല്‍ബാക്ക് വിവര്‍ത്തനത്തിന്റെ ഗുണം. കൂടാതെ ബാക്ക് ട്രാന്സ്ലേഷനെക്കുറിച്ചുള്ള വിവര്‍ത്തന പരിശോധകന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാനും കഴിയും. ഓറല്‍ബാക്ക് വിവര്‍ത്തനത്തിന്റെ ഒരു പോരായ്മ , വിവര്‍ത്തനത്തെ തിരികെ വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ ബാക്ക് ട്രാന്‍സ്ലേറ്ററിനു വളരെക്കുറച്ചു സമയമേ ലഭിക്കുന്നുള്ളൂ, കൂടാതെ വിവര്‍ത്തനത്തിന്റെ അര്‍ത്ഥം മികച്ച രീതിയില്‍ അദ്ദേഹം പ്രകടിപ്പിച്ചേക്കില്ല. ബാക്ക് ട്രാന്സ്ലേഷന് മികച്ചരീതിയില്‍ പ്രകടിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ വിവര്‍ത്തന പരിശോധകന് ആവശ്യമായി വന്നേക്കാം. ബാക്ക് ട്രാന്സ്ലേഷന് വിലയിരുത്താന്‍ പരിശോധകന് വളരെക്കുറച്ചു സമയമേയുള്ളൂ എന്നതാണ് മറ്റൊരു പോരായ്മ. ഒരു വാക്യത്തെക്കുറിച്ച് മറ്റൊന്ന് കേള്‍ക്കുന്നതിനു മുമ്പ് ചിന്തിക്കാന്‍ അദ്ദേഹത്തിനു ഒരു നിമിഷം മാത്രമേയുള്ളൂ.. ഇക്കാരണത്താല്‍, ഓരോ വാക്യത്തെക്കുറിച്ചും ചിന്തിക്കാന്‍ കൂടുതല്‍ സമയം ഉണ്ടെങ്കില്‍ അയാള്‍ പിടിച്ചെടുക്കുന്ന എല്ലാ പ്രശ്നങ്ങളും അയാള്‍ക്ക് പിടിച്ചെടുക്കാനാകില്ല.
രണ്ടു രീതിയിലുള്ള വരമൊഴി വിവര്‍ത്തനങ്ങള്‍ ഉണ്ട്. രണ്ടുംതമ്മിലുള്ള വ്യത്യസങ്ങള്‍ക്ക്,Written Back Translations കാണുക. വരമൊഴി രൂപത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനു ഓറല്‍ബാക്ക് വിവര്‍ത്തനത്തെക്കാള്‍ നിരവധി സവിശേഷതകള്‍ ഉണ്ട്. ആദ്യമായി, ഒരു ബാക്ക് ട്രാന്സ്ലേഷന് എഴുതുമ്പോള്‍, ബാക്ക് ട്രാന്‍സ്ലേറ്ററിനു അവരുടെ വിവര്‍ത്തനം തെറ്റിദ്ധരിച്ച ഏതെങ്കിലും സ്ഥലങ്ങള്‍ ഉണ്ടോ എന്ന് വിവര്‍ത്തന സംഘത്തിനു ഇതു വായിക്കാന്‍ കഴിയും. ബാക്ക് ട്രാന്സ്ലേറ്റര് വിവര്‍ത്തനം തെറ്റിദ്ധരിച്ചെങ്കില്‍, മറ്റു വായനക്കാരോ, വിവര്‍ത്തനം കേള്‍ക്കുന്നവരോ തീര്‍ച്ചയായും ഇതു തെറ്റിദ്ധരിക്കും, ആയതിനാല്‍ വിവര്‍ത്തന സംഘം അവരുടെ വിവര്‍ത്തനം ആ ഘട്ടങ്ങളില്‍ പരിഷ്കരിക്കേണ്ടതുണ്ട്.
രണ്ടാമതായി, ഒരു ബാക്ക് ട്രാന്സ്ലേഷന് എഴുതുമ്പോള്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുന്നതിനു മുമ്പ് വിവര്‍ത്തന പരിശോധകന് ബാക്ക് ട്രാന്സ്ലേഷന് വായിക്കാനും ബാക്ക് ട്രാന്സ്ലേഷനില് നിന്ന് ഉണ്ടാകുന്ന ഏതു ചോദ്യത്തിനും ഗവേഷണം നടത്താന്‍ സമയമെടുക്കാനും കഴിയും. വിവര്‍ത്തന പരിശോധനയ്ക്കു ഒരു പ്രശ്നത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ട അവശ്യമില്ലെങ്കില്പോലും, വരമൊഴിരൂപത്തിലുള്ള ബാക്ക് ട്രാന്‍സ്ലേഷനെക്കുറിച്ച് ചിന്തിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നു. വിവര്‍ത്തനത്തിലെ കൂടുതല്‍ പ്രശ്നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും അദ്ദേഹത്തിനു കഴിയും, മാത്രമല്ല ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്കു മികച്ച പരിഹാരങ്ങള്‍ നേടാനും കഴിയും, കാരണം ഓരോ വാക്യത്തെക്കുറിച്ചും ചിന്തിക്കാന്‍ കുറച്ചു നിമിഷങ്ങള്‍ മാത്രമേ ഉള്ളു എന്നതിനേക്കാള്‍ ഓരോന്നിനെക്കുറിച്ചും ചിന്തിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയമുണ്ട്.
മൂന്നാമതായി, ഒരു ബാക്ക് ട്രാന്സ്ലേഷന് എഴുതുമ്പോള്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുന്നതിനുമുമ്പ് വിവര്‍ത്തന പരിശോധകനു തന്റെ ചോദ്യങ്ങള്‍ രേഖാമൂലം തയ്യാറാക്കാന്‍ കഴിയും. അവരുടെ സമ്മേളനത്തിനു മുമ്പ് സമയമുണ്ടെങ്കില്‍, അവര്‍ക്ക് ആശയവിനിമയം നടത്താന്‍ ഒരുമാര്ഗ്ഗമുണ്ടെങ്കില്, പരിശോധകനു തന്റെ രേഖാമൂലമുള്ള ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിനു അയയ്ക്കാന്‍ കഴിയും. അതുവഴി അവ വായിക്കുവാനും പരിശോധകന് പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതുന്ന ഭാഗങ്ങള്‍ മാറ്റുന്നതിനും കഴിയും. വിവര്‍ത്തന സംഘവും പരിശോധകനും ഒരുമിച്ചു കാണുമ്പോള്‍ കൂടുതല്‍ ബൈബിള്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഇതു സഹായിക്കുന്നു, കാരണം അവരുടെ സമ്മേളനത്തിന് മുമ്പ് വിവര്‍ത്തനത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സമ്മേളനത്തിനിടെ അവശേഷിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കഴിയും . ഇതു സാധാരണയായി വിവര്‍ത്തന സംഘത്തിനു പരിശോധകരുടെ ചോദ്യം മനസ്സിലാകാത്തതോ ടാര്‍ഗെറ്റ് ഭാഷയെക്കുറിച്ച് പരിശോധകര്‍ക്കു എന്തെങ്കിലും മനസ്സിലാകാത്തതോ ആയ സ്ഥലങ്ങളാണിവ, അതിനാല്‍ ഇല്ലാത്ത ഒരു പ്രശ്നമുണ്ടെന്നു കരുതുന്നു. അങ്ങനെയാണെങ്കില്‍, സമ്മേളന സമയത്ത് വിവര്‍ത്തന സംഘത്തിനു പരിശോധകനു എന്താണ് മനസ്സിലാകാത്തതെന്ന് വിശദീകരിക്കാന്‍ കഴിയും.
സമ്മേളനത്തിന് മുമ്പായി പരിശോധകന് തന്റെ ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിനു അയയ്ക്കാന്‍ സമയം ഇല്ലെങ്കില്‍പോലും സമ്മേളനത്തില്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിയും, അല്ലാത്തപക്ഷവും അവലോകനം ചെയ്യാന്‍ കഴിയുമായിരുന്നു, കാരണം പരിശോധകന് ഇതിനകം ബാക്ക് ട്രാന്സ്ലേഷന് വായിക്കുകയും തന്റെ ചോദ്യങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നേരത്തെ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നതിനാല്‍, അദ്ദേഹത്തിനും വിവര്‍ത്തന സംഘത്തിനും അവരുടെ സമ്മേളന സമയം ഉപയോഗിച്ച് മുഴുവന്‍ വിവര്‍ത്തനവും സാവകാശം വായിക്കുന്നതിനേക്കാള്‍ വിവര്‍ത്തനത്തിന്റെ പ്രശ്ന മേഖലകള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ കഴിയും, ഒരു വാമൊഴി ബാക്ക് ട്രാന്സ്ലേഷന് നടത്തുമ്പോള്‍ അത് ആവശ്യമാണ്.
നാലാമതായി, വരമൊഴി ബാക്ക് ട്രാന്സ്ലേഷന്, ഒരു വാക്കാലുള്ള വിവര്‍ത്തനം സംസാരിക്കുന്നതുപോലെ കേള്‍ക്കുന്നതിലും മനസ്സിലാക്കുന്നതിലും ഒരു സമയം മണിക്കൂറോളം ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിന്ന് വിവര്‍ത്തന പരിശോധകനെ തടസ്സപ്പെടുത്തുന്നു. പരിശോധകനും വിവര്‍ത്തന സംഘവും ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് കണ്ടുമുട്ടുന്നതെങ്കില്‍, ഓരോ വാക്കും അദ്ദേഹം ശരിയായി കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ബുദ്ധിമുട്ട് പരിശോധകനെ തീര്‍ത്തും ക്ഷീണിപ്പിക്കുന്നതാണ്. ഏകാഗ്രതയുടെ മാനസ്സിക സമ്മര്‍ദഫലമായി വേദപുസ്തകത്തില്‍ ചില ഭാഗങ്ങള്‍ തിരുത്തപ്പെടാതെ തുടരാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍, സാധ്യമാകുമ്പോഴെല്ലാം ഒരു രേഖാമൂലമുള്ള വിവര്‍ത്തനം ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
രണ്ടു രീതിയിലുള്ള വരമൊഴി രൂപത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷനുകള്‍ ഉണ്ട്.
ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്റെ ഓരോ വാക്കിനും ബാക്ക്ട്രാന്‍സ്ലേറ്റര്‍ ആ പദത്തിന് ചുവടെ വിവര്‍ത്തനം നല്കുന്ന ഒന്നാണ് ഇന്റര്‍ലീനിയര്‍ ബാക്ക്ട്രാന്‍സ്ലേഷന്‍. ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്റെ ഓരോ വരിയും തുടര്‍ന്ന് വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയില്‍ ഒരു വരിയും വരുന്ന ഒരു വാചകത്തിന്റെ ഫലമാണിത്. ടാര്‍ഗെറ്റ് ഭാഷായുടെ ഓരോ വാക്കും വിവര്‍ത്തന സംഘം എങ്ങനെ വിവര്‍ത്തനം ചെയ്യുന്നു എന്ന് പരിശോധകന് എളുപ്പത്തില്‍ കാണാന്‍ കഴിയും എന്നതാണു ഇത്തരത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷന്റെ പ്രയോജനം. ഓരോ ടാര്‍ഗെറ്റ് ഭാഷാ പദത്തിന്റെയും അര്‍ത്ഥത്തിന്റെ വ്യാപ്തി അയാള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും മാത്രമല്ല വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതും താരതമ്യം ചെയ്യാന്‍ കഴിയും. ഇത്തരത്തിലുള്ള ബാക്ക്ട്രാന്‍സ്ലേഷന്റെ പോരായ്മ, വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയിലെ വാചകം വ്യക്തിഗത പദങ്ങളുടെ വിവര്‍ത്തങ്ങള്‍ കൊണ്ടാണ് നിമ്മിച്ചിരിക്കുന്നത് എന്നതാണ്. ഇതു വാചകം വായിക്കാനും മനസ്സിലാക്കാനും പ്രയാസമുണ്ടാക്കുന്നു. കൂടാതെ മറ്റു വിവര്‍ത്തന രീതിയേക്കാള്‍ വിവര്‍ത്തന പരിശോധകരുടെ മനസ്സില്‍ കൂടുതല്‍ ചോദ്യങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചേക്കാം. ബൈബിളിന്റെ വിവര്ത്തനതിനായി വേഡ്-ഫോര്‍- വേഡ് രീതി ഞങ്ങള്‍ ശുപാര്‍ശ ചെയ്യാത്ത അതേ കാരണം ഇതാണ്.
ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍നിന്ന് ഒരു പ്രത്യേക സ്ഥലത്ത് വിശാലമായ ആശയ വിനിമയത്തിന്റെ ഭാഷയില്‍ വിവര്‍ത്തനം നടത്തുന്ന ഒന്നാണ് സ്വതന്ത്ര ബാക്ക്ട്രാന്‍സ്ലേഷന്‍. ഈ രീതിയുടെ പോരായ്മ, പിന്നിലെ വിവര്‍ത്തനം ടാര്‍ഗെറ്റ് ഭാഷാ വിവര്ത്തനവുമായി അടുത്ത ബന്ധമില്ലാത്തതാണ്. ബൈബിള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഈ പോരായ്മ മറികടക്കാന്‍ ബാക്ക്ട്രാന്‍സ്ലേഷന്‍ സഹായിക്കും എന്നിരുന്നാലും, വാക്യ നമ്പരുകളും ചിഹ്നങ്ങളും ബാക്ക്ട്രാന്സ്ലേഷനില് ഉള്‍പ്പെടുത്തിക്കൊണ്ട്, രണ്ടു വിവര്ത്തനങ്ങളിലേയും വാക്യനമ്പരുകള്‍ പരാമര്‍ശിക്കുന്നതിലൂടെയും അവയുടെ ശരിയായ സ്ഥലങ്ങളില്‍ ചിഹ്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പുനര്‍നിര്‍മ്മിക്കുന്നതിലൂടെയും, വിവര്‍ത്തന പരിശോധകനു ബാക്ക്ട്രാന്‍സ്ലേഷന്റെ ഏതു ഭാഗമാണ് ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്റെ ഏതു ഭാഗത്തെ പ്രതിനിധീകരിക്കുന്നതെന്ന് അറിയാന്‍ കഴിയും, അതിനാല്‍ വിവര്‍ത്തന പരിശോധകനു വായിക്കാനും മനസ്സിലാക്കാനും ഇതു വളരെ എളുപ്പമാണ്. വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയുടെ വ്യാകരണവും പദക്രമവും ഉപയോഗിക്കുമ്പോള്‍, ബാക്ക്ട്രാന്‍സ്ലേറ്റര്‍ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ ഓര്‍മിക്കണം. ഇതു പരിശോധകനു അക്ഷരാര്‍ഥത്തിലും വായനാക്ഷമതയിലും ഏറ്റവും പ്രയോജനകരമായ സംയോജനം നല്കുന്നു. സ്വതന്ത്ര ബാക്ക്ട്രാന്‍സ്ലേഷന്റെ ഈരീതി ബാക്ക്ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.
ഈ മൊഡ്യൂളിന്റെ ഉദ്ദേശ്യങ്ങള്‍ക്കായി, “ ടാര്‍ഗെറ്റ് ഭാഷാ” എന്നത് ബൈബിള്‍ ഗ്രാഫ്റ്റ് നിര്‍മ്മിച്ച ഭാഷയെ സൂചിപ്പിക്കുന്നു, കൂടാതെ” വിശാലമായ ആശയ വിനിമയത്തിന്റെ ഭാഷാ” എന്നത് ബാക്ക് ട്രാന്സ്ലേഷന് നിര്‍മ്മിക്കുന്ന ഭാഷയെ സൂചിപ്പിക്കുന്നു.
ഒരു വാക്കിന് ഒരു അടിസ്ഥാന അര്‍ത്ഥം മാത്രമേ ഉള്ളു എങ്കില്‍, ബാക്ക് ട്രാന്സ്ലേറ്റര് വിശാലമായ ആശയ വിനിമയത്തിന്റെ ഭാഷയില്‍ ഒരു വാക്ക് ഉപയോഗിക്കണം, അത് അടിസ്ഥാന വിവര്‍ത്തനത്തില്‍ ഉടനീളം ആ അടിസ്ഥാന അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും ടാര്‍ഗെറ്റ് ഭാഷയിലെ ഒരു വാക്കിന് ഒന്നില്‍ കൂടുതല്‍ അര്‍ത്ഥം ഉണ്ടെങ്കില്‍, അത് സന്ദര്ഭത്തിനനുസരിച്ചു അര്‍ത്ഥം മാറുന്നു എങ്കില്‍ ബാക്ക് ട്രാന്സ്ലേറ്റര് മികച്ച ആശയ വിനിമയത്തിന്റെ ഭാഷയില്‍ പദമോ വാക്യമോ ഉപയോഗിക്കണം. ആ സന്ദര്‍ഭത്തില്‍ ഈ വാക്ക് ഉപയോഗിച്ച രീതി, വിവര്‍ത്തന പരിശോധയ്ക്കായുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ ബാക്ക് ട്രാന്‍സ്ലേറ്ററിന് മറ്റൊരു അര്‍ത്ഥം ആവരണചിഹ്നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും, അദ്ദേഹം ആദ്യമായി ഈ വാക്ക് മറ്റൊരു രീതിയില്‍ ഉപയോഗിക്കുന്നു, അതിനാല്‍ വിവര്‍ത്തക പരിശോധകന് ഈ വാക്കില്‍ ഒന്നില്‍ കൂടുതല്‍ അര്‍ഥം ഉണ്ടെന്നു കാണാനാകും. ഉദാഹരണത്തിനു ടാര്‍ഗെറ്റ് ഭാഷാ പദം മുമ്പുള്ള വിവര്‍ത്തനത്തില്‍ “ പോകുക” എന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ “വരൂ”(പോകുക) എന്ന് അദ്ദേഹത്തിനു എഴുതാം പക്ഷേ പുതിയ സന്ദര്‍ഭത്തില്‍ “വരൂ” എന്ന് നന്നയി വിവര്‍ത്തനം ചെയ്യുന്നു.
ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍ ഭാഷാശൈലി ഉപയോഗിക്കുന്നുവെങ്കില്‍, ബാക്ക് ട്രാന്സ്ലേറ്റര് ഭാഷാശൈലി അക്ഷരാര്‍ഥത്തില്‍ വിവര്‍ത്തനം ചെയ്യുന്നുവെങ്കില്‍( വിവര്‍ത്തക പരിശോധകനു പദങ്ങളുടെ അര്‍ത്ഥമനുസരിച്ചു ഇതു ഏറ്റവും സഹായകരമാണ്) മാത്രമല്ല ആവരണചിഹ്നത്തില്‍ ഭാഷാശൈലിയുടെ അര്‍ത്ഥവും ഉള്‍പ്പെടുന്നു. ആ രീതിയില്‍, ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനം ആ സ്ഥലത്ത് ഒരു ഭാഷാശൈലി ഉപയോഗിക്കുന്നുവെന്നും അതിന്റെ അര്‍ത്ഥമെന്താണെന്നും വിവര്‍ത്തക പരിശോധകനു കാണാന്‍ കഴിയും. ഉദാഹരണത്തിനു, ഒരു ബാക്ക് ട്രാന്സ്ലേറ്റര് “അദ്ദേഹം ബക്കറ്റു ചവിട്ടി ( അദ്ദേഹം മരിച്ചു)” എന്നതു പോലെ ഒരു ഭാഷയെ വിവര്‍ത്തനം ചെയ്തേക്കാം. ഭാഷാശൈലി ഒന്നോ രണ്ടോ തവണ സംഭവിക്കുകയാണെങ്കില്‍ ബാക്ക് ട്രാന്‍സ്ലേറ്ററിനു ഓരോ തവണയും വിശദീകരിക്കുന്നത് തുടരേണ്ട ആവശ്യമില്ല, പക്ഷേ ഒന്നുകില്‍ വിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ അര്‍ത്ഥം വിവര്‍ത്തനം ചെയ്യുക.
ബാക്ക് ട്രാന്സ്ലേഷനില് ബാക്ക് ട്രാന്സ്ലേറ്റര് വിശാലമായ ആശയ വിനിമയത്തിന്റെ ഭാഷയില്‍ സംഭാഷണത്തിന്റെ ഭാഗങ്ങളെ പ്രതിനിധീകരിക്കണം. ഇതിനര്‍ത്ഥം ബാക്ക് ട്രാന്സ്ലേറ്റര് നാമവിശേഷണ ക്രിയകളോടുകൂടിയ നാമങ്ങള്‍ വിവര്‍ത്തനം ചെയ്യണം. ടാര്‍ഗെറ്റ് ഭാഷ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ ഇതു വിവര്‍ത്തക പരിശോധകനെ സഹായിക്കും.
ബാക്ക് ട്രാന്സ്ലേഷനില്,വിശാലമായ വിവര്‍ത്തനത്തിന്റെ ഭാഷയില്‍ ഒരേതരത്തിലുള്ള ഉപവാക്യമുള്ള ടാര്‍ഗെറ്റ് ഭാഷയുടെ ഓരോ ഉപവക്യവും ബാക്ക് ട്രാന്സ്ലേറ്റര് പ്രതിനിധീകരിക്കണം. ഉദാഹരണത്തിന്, ടാര്‍ഗെറ്റ്ഭാഷ ഉപവാക്യം ഒരു ആജ്ഞ ഉപയോഗിക്കുന്നുവെങ്കില്‍, ബാക്ക് ട്രാന്സ്ലേഷന് ഒരു നിര്‍ദ്ദേശത്തിനോ അഭ്യര്‍ത്ഥനയ്ക്കോ പകരം ഒരു ആജ്ഞ ഉപയോഗിക്കണം. അല്ലെങ്കില്‍ ടാര്‍ഗെറ്റ് ഭാഷ ഉപവാക്യം ഒരു കൃത്രിമ പദപ്രയോഗപരമായ ചോദ്യമാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരു പ്രസ്തവനയ്ക്കോ മറ്റു പദപ്രയോഗങ്ങള്‍ക്കോ പകരം ബാക്ക് ട്രാന്‍സ്ലേഷനും ഒരു ചോദ്യം ഉപയോഗിക്കണം.
ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിലുള്ളത് പോലെ ബാക്ക് ട്രാന്‍സ്ലേറ്റരും ബാക്ക് ട്രാന്സ്ലേഷനില് അതേ ചിഹ്നം ഉപയോഗിക്കണം. ഉദാഹരണത്തിന്, ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എവിടെയാണെങ്കിലും ഒരു കോമ ഉണ്ടെങ്കില്‍, ബാക്ക് ട്രാന്സ്ലേറ്റര് ബാക്ക് ട്രാന്‍സ്ലേഷനിലും ആ കോമ ഇടണം. കാലഘട്ടങ്ങള്‍, ആശ്ചര്യചിഹ്നങ്ങള്‍, ഉദ്ധരണി ചിഹ്നങ്ങള്‍, എന്നിങ്ങനെ എല്ലാചിഹ്നങ്ങളും രണ്ടു വിവര്‍ത്തനങ്ങളിലും ഒരേ സ്ഥലത്ത് ആയിരിക്കണം. ആ രീതിയില്‍ വിവര്‍ത്തന പരിശോധനയ്ക്കു ബാക്ക് ട്രാന്‍സ്ലേഷന്റെ ഏതെല്ലാം ഭാഗങ്ങള്‍ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തിന്റെ ഏതു ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും. ബൈബിള്‍ ബാക്ക് ട്രാന്സ്ലേഷന് ചെയ്യുമ്പോള്‍, എല്ലാ അധ്യായങ്ങളും വാക്യ നമ്പരുകളും ബാക്ക് ട്രാന്സ്ലേഷനില് ശരിയായ സ്ഥലങ്ങളില്‍ ആണെന്നു ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.
ചില സന്ദര്‍ഭങ്ങളില്‍ വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയിലെ വാക്കുകളെക്കാള്‍ ടാര്‍ഗെറ്റ് ഭാഷയിലെ വാക്കുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍, വിശാലമായ വിവര്‍ത്തന ഭാഷയില്‍ ദൈര്‍ഘ്യമേറിയ പദസമുച്ചയം ഉപയോഗിച്ച് ടാര്‍ഗെറ്റ് ഭാഷാ പദത്തെ ബാക്ക് ട്രാന്സ്ലേറ്റര് പ്രതിനിധീകരിക്കേണ്ടതുണ്ട്. വിവര്‍ത്തക പരിശോധകന് കഴിയുന്നത്ര അര്‍ത്ഥം കാണുന്നതിനു ഇതു ആവശ്യമാണ്. ഉദാഹരണത്തിന്, ടാര്‍ഗെറ്റ് ഭാഷയില്‍ ഒരു വാക്ക് വിവര്‍ത്തനം ചെയ്യുന്നതിന് “ മുകളിലേക്ക് പോകുക” അല്ലെങ്കില്‍ ബി ലയിംഗ് ഡൌണ്‍ “” എന്നിങ്ങനെയുള്ള വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയില്‍ ഒരു വാക്യം ഉപയോഗിക്കേണ്ടതായി വരാം. വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയിലെ തുല്യമായ വാക്കുകളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ പദങ്ങള്‍ പല ഭാഷകളിലും ഉണ്ട്. ഈ സാഹചര്യത്തില്‍ “ ഞങ്ങള്‍(ഉള്‍പ്പെടുത്തല്‍)” അല്ലെങ്കില്‍ “നിങ്ങള്‍”(സ്ത്രീലിംഗം, ബഹുവചനം)” പോലുള്ള അധിക വിവരങ്ങള്‍ ആവരണചിഹ്നത്തില്‍ ആ അധിക വിവരങ്ങള്‍ ബാക്ക് ട്രാന്സ്ലേറ്റര് ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇതു വളരെ സഹായകരമാണ്.
വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയ്ക്ക് സ്വാഭാവികമായ വാക്യഘടന ബാക്ക് ട്രാന്സ്ലേറ്റര് ഉപയോഗിക്കണം, ടാര്ഗെറ്റ്ഭാഷയില് ഉപയോഗിക്കുന്ന ഘടനയല്ല. ഇതിനര്‍ത്ഥം ബാക്ക് ട്രാന്സ്ലേഷന് ആശയവിനിമയത്തിന്റെ ഭാഷയ്ക്ക് സ്വാഭാവികമായ പദക്രമം ഉപയോഗിക്കണം . ബാക്ക് ട്രാന്സ്ലേഷന് പരസ്പരം പദ സമുച്ചയം ബന്ധിപ്പിക്കുന്ന രീതിയും വിശാലമായ ആശയവിനിമയത്തിന്റെ ഭാഷയ്ക്ക് സ്വാഭാവികമായ കാരണമോ ഉദ്ദേശമോ പോലുള്ള യുക്തിസഹജമായ ബന്ധങ്ങളെ സൂചിപ്പിക്കുന്ന രീതിയും ഉപയോഗിക്കണം. ഇതു വിവര്ത്തനപരിശോധനക്കായി ബാക്ക് ട്രാന്സ്ലേഷന് വായിക്കാനും മനസ്സിലാക്കാനും എളുപ്പമാക്കും. . ബാക്ക് ട്രാന്സ്ലേഷന് പരിശോധിക്കുന്ന പ്രക്രിയ ഇതു വേഗത്തിലാക്കും.
ബൈബിളിലെ ഒരു പുസ്തകത്തിന്റെ വിവര്‍ത്തനത്തിനു മുമ്പും, സമയത്തും, അതിനു ശേഷവും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന പരിശോധനകളുണ്ട്, അതു വിവര്‍ത്തനം വളരെ എളുപ്പവും മനോഹരവും വായിക്കാന്‍ കഴിയുന്നത്ര വളരെ ലളിതവുമാക്കുന്നു. ഈ വിഷയങ്ങളിലെ മാറ്റങ്ങള്‍ ഘടനക്കും, പ്രസിദ്ധീകരണത്തിനും കീഴില്‍ ഇവിടെ ശേഖരിക്കുന്നു. പക്ഷേ അവ വിവര്‍ത്തന പ്രക്രീയയിലുടനീളം വിവര്‍ത്തന സംഘം ചിന്തിക്കുകയും,തീരുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ ആണ്.
നിങ്ങള്‍ വിവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് വിവര്‍ത്തന സംഘം ഇനിപ്പറയുന്ന വിഷയങ്ങളെ ക്കുറിച്ച് തീരുമാനം എടുക്കണം.
നിങ്ങള്‍ നിരവധി അദ്ധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്തതിനു ശേഷം, വിവര്‍ത്തനം ചെയ്യുമ്പോള്‍ അവര്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നതിനായി വിവര്‍ത്തന സംഘം ഈ തീരുമാനങ്ങളില്‍ ചിലത് പരിഷ്കരിക്കേണ്ടതുണ്ട് ParaTExt നിങ്ങള്‍ക്കു ലഭ്യമാണെങ്കില്‍, അക്ഷരവിന്യാസത്തേയും, ചിഹ്നത്തേയും കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്കു ParaTExt-ല്‍ സ്ഥിരത പരിശോധന നടത്താം
ഒരു പുസ്തകം പൂര്‍ത്തിയാക്കിയതിനു ശേഷം, എല്ലാ വാക്യങ്ങളും ഉണ്ടെന്നു ഉറപ്പാക്കാന്‍ നിങ്ങള്‍ക്കു പരിശോധിക്കാം, കൂടാതെ വിഭാഗങ്ങളുടെ ശീര്‍ഷകവും നിങ്ങള്‍ക്കു തീരുമാനിക്കാം. നിങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ വിഭാഗങ്ങക്കുള്ള തലക്കെട്ടുകള്‍ക്കായി ആശയങ്ങള്‍ എഴുതുന്നതും സഹായകരമാണ്.
പദ്യനിര്‍മ്മാണം(കാണുകComplete Versification) വിഭാഗ തലക്കെട്ടുകള്‍ (കാണുക Section Headings)
വിവര്‍ത്തനം വായിക്കുമ്പോള്‍, വാക്കുകള്‍ ഉച്ചരിക്കുന്ന രീതിയെക്കുറിച്ച് ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഭാഷയുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നതിനു ഉചിതമായ അക്ഷരമാല തിരഞ്ഞെടുത്തിട്ടുണ്ടോ എന്നും വിവര്‍ത്തനം വായിക്കുവാന്‍ എളുപ്പമാകുന്ന തരത്തില്‍ സ്ഥിരമായ രീതിയില്‍ വാക്കുകള്‍ എഴുതിയിട്ടുണ്ടോ എന്നും നിര്‍ണ്ണയിക്കാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.
പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന അക്ഷരവിന്യാസം സ്ഥിരതപുലര്ത്തുന്നുണ്ടോ? (വ്യതസ്ത സാഹചര്യങ്ങളില്‍ വാക്കുകള്‍ എങ്ങനെ മാറുന്നു എന്ന് കാണിക്കുവാന്‍ എഴുത്തുകാരന് പാലിക്കേണ്ട നിയമങ്ങള്‍ ഉണ്ടോ?. അവ വിവരിക്കുവാന്‍ കഴിയുമെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഭാഷ എളുപ്പത്തില്‍ വായിക്കാനും എഴുതാനും അറിയാമോ? ഭാഷ സമൂഹങ്ങള്‍ തിരിച്ചറിയുന്ന ഭാവാപ്രകടനങ്ങള്, ശൈലികള്‍ ,കൂട്ടിചേര്‍ക്കലുകള്‍ അക്ഷരവിന്യാസങ്ങള്‍ എന്നിവ വിവര്‍ത്തകര്‍ ഉപയോഗിച്ചിട്ടുണ്ടോ?
അക്ഷരമാലയെക്കുറിച്ചോ അക്ഷരവിന്യാസത്തെക്കുറിച്ചോ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് ശരിയല്ല, ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യാം.
വിവര്‍ത്തനം എളുപ്പത്തില്‍ വായിക്കാനും മനസ്സിലാക്കാനും വായനക്കാരന് കഴിയുന്നതിനു, നിങ്ങള്‍ വാക്കുകള്‍ സ്ഥിരമായി ഉച്ചരിക്കേണ്ടത് പ്രധാനമാണ്. ടാര്‍ഗെറ്റ് ഭാഷയില്‍ എഴുതുന്നതിനോ അക്ഷരവിന്യാസത്തിനോ ഒരു പാരമ്പര്യമില്ലെങ്കില്‍ ഇതു പ്രയാസമാണ്. ഒരു വിവര്‍ത്തനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ ഒരേ വാക്കുകള്‍ പരസ്പരം വ്യത്യസ്തമായി ഉച്ചരിക്കാം. ഇക്കാരണത്താല്‍, വിവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് അവര്‍ വാക്കുകള്‍ എങ്ങനെയാണു ഉച്ചരിക്കാനുദ്ദേശിക്കുന്നത് എന്നതിനെ-ക്കുറിച്ച് സംസാരിക്കുന്നതിന് വിവര്‍ത്തന സംഘം ഒരുമിച്ചു കൂടിച്ചേരേണ്ടത് പ്രധാനമാണ്.
ഒരു സംഘം എന്ന നിലയില്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള വാക്കുകള്‍ ചര്‍ച്ച ചെയ്യുക. പദങ്ങള്‍ പ്രധിനിധീകരിക്കാന്‍, ബുദ്ധിമുട്ടുള്ള ശബ്ദങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ( Alphabetet/Orthography) കാണുക). രചനാ രീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വാക്കുകളിലെ ശബ്ദത്തെ വ്യത്യസ്ത രീതികളില്‍, പ്രധിനിധീകരിക്കാന്‍ കഴിയുമെങ്കില്‍, അവ എങ്ങനെ ഉച്ചരിക്കാമെന്ന് സംഘം അംഗീകരിക്കേണ്ടതുണ്ട്. അംഗീകരിച്ച പദങ്ങളുടെ അക്ഷരവിന്യാസങ്ങളുടെ ഒരു പട്ടിക അക്ഷരമാലക്രമത്തില്‍ തയ്യാറാക്കുക. വിവര്‍ത്തനം ചെയ്യുമ്പോള്‍ ഈ പട്ടികയുടെ ഒരു പകര്‍പ്പു ഓരോ അംഗത്തിനും ഉണ്ടെന്നു ഉറപ്പാക്കുക. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള മറ്റു പദങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ , എല്ലാവരുടെയും പട്ടികയില്‍ ഒരേപോലുള്ള അക്ഷരവിന്യാസം ചേര്‍ത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തുക. നിങ്ങളുടെ അക്ഷരവിന്യാസ പട്ടിക സംരക്ഷിക്കാന്‍ ഒരു സ്പ്രെഡ്ഷീറ്റ് ഉപയോഗിക്കുന്നത് സഹായകരമാകും. ഇതു എളുപ്പത്തില്‍ നവീകരിക്കാനും ഇലക്ട്രോണിക് രീതിയില്‍ പങ്കിടാനും അല്ലെങ്കില്‍ ആനുകാലികമായി അച്ചടിക്കാനും കഴിയും.
ബൈബിളിലെ വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസമാണ്, കാരണം ടാര്‍ഗെറ്റ് ഭാഷയില്‍ അവ അഞ്ജാതമാണ്. നിങ്ങളുടെ അക്ഷരവിന്യാസ പട്ടികയില്‍ ഇതു കൂടി ഉള്പ്പെടുത്തിട്ടുണ്ടെന്നു ഉറപ്പാക്കുക.
അക്ഷരവിന്യാസം പരിശോധിക്കുന്നതിന് കമ്പ്യൂട്ടറുകള്‍ ഒരു മികച്ച സഹായകമാണ്. നിങ്ങള്‍ ഗേറ്റ് വേ ഭാഷയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വേഡ് പ്രോസസ്സറില്‍ ഇതിനകം ഒരു നിഘണ്ടു ലഭ്യമായേക്കാം. നിങ്ങള്‍ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍, അക്ഷരപിശകുള്ള വാക്കുകള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വേഡ്പ്രോസസ്സറിന്റെ find-and-replace ഉപയോഗിക്കാം. ParaTExt-ല്‍ ഒരു പദ പരിശോധന സവിശേഷതയുണ്ട് അത് എല്ലാ വാക്കുകളുടെയും വ്യത്യസ്തമായ പദവിന്യാസം കണ്ടെത്തും. ഇവ നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കും, തുടര്‍ന്ന് നിങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച അക്ഷരവിന്യാസം ഉപയോഗിക്കാം.
“ചിഹ്നം” എന്നത് ഒരു വാചകം എങ്ങനെ വായിക്കണം അല്ലെങ്കില്‍ എങ്ങനെ മനസിലാക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന അടയാളങ്ങളെ സൂചിപ്പിക്കുന്നു. കോമ അല്ലെങ്കില്‍ അല്പവിരാമചിഹ്നം പോലുള്ള താത്കാലികമായി നിര്‍ത്തുന്നത്തിന്റെ സൂചകങ്ങളും, സംസാരിക്കുന്നയളിന്റെ യഥാര്‍ത്ഥ വാക്കുകളെ സൂചിപ്പിക്കുന്ന ഉദ്ധരണി ചിഹ്നങ്ങളും ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു. വിവര്‍ത്തനം ശരിയായി വായിക്കാനും മനസ്സിലാക്കാനും വായനക്കാരനു കഴിയുന്നതിനു, നിങ്ങള്‍ സ്ഥിരമായി വിരാമചിഹ്നം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ്, നിങ്ങള്‍ വിവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന ചിഹ്ന രീതികളെക്കുറിച്ച് വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്. ദേശീയഭാഷ ഉപയോഗിക്കുന്ന ചിഹ്ന രീതികള്‍, ഒരു ദേശീയ ഭാഷാബൈബിള് അല്ലെങ്കില്‍ അനുബന്ധ ഭാഷാ ബൈബിള്‍ ഉപയോഗിക്കുന്ന രീതികള്‍ സ്വീകരിക്കുന്നത് എളുപ്പമായിരിക്കും. സംഘം ഒരു രീതി സ്വീകരിച്ചു കഴിഞ്ഞാല്‍ എല്ലാവരും അത് പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. വ്യത്യസ്ത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗത്തെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ക്കു ഓരോ സംഘാഗങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പകര്‍പ്പ് വിതരണം ചെയ്യുന്നത് സഹായകമാകും.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പകര്പ്പില്പോലും വിവര്‍ത്തകര്‍ ചിഹ്നങ്ങളില്‍ തെറ്റ് വരുത്തുന്നത് സ്വാഭാവികമാണ്. ഈകാരണത്താല്‍, ഒരു പുസ്തകം വിവര്‍ത്തനം ചെയ്ത ശേഷം, അത് പാരാ ടെക്സ്സ്റ്റിലേക്ക്മാറ്റാന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ടാര്‍ഗെറ്റ് ഭാഷയില്‍ ചിഹ്നങ്ങള്‍ക്കുള്ള നിയമങ്ങള്‍ നിങ്ങള്‍ക്കു പാരാ ടെക്സ്സ്റ്റിലേക്ക് നല്‍കാം, തുടര്‍ന്ന് വ്യത്യസ്ത ചിഹ്ന പരിശോധനകള്‍ നടത്തുക. പാരാ ടെക്സ്റ്റ് ചിഹ്ന പിശകുകള്‍ കണ്ടെത്തുന്ന എല്ലാ ഭാഗങ്ങളും പട്ടികപ്പെടുത്തുകയും അവ നിങ്ങളെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കു ഈ ഭാഗങ്ങള്‍ അവലോകനം ചെയ്തു അവിടെ ഒരു പിശകുണ്ടോ ഇല്ലയോ എന്ന് കാണാന്‍ കഴിയും. ഒരു പിശക് ഉണ്ടെങ്കില്‍, നിങ്ങള്‍ക്കു അത് പരിഹരിക്കാന്‍ കഴിയും. ഈ ചിഹ്ന പരിശോധനകള്‍ നടത്തിയ ശേഷം, നിങ്ങളുടെ വിവര്‍ത്തനത്തില്‍ ചിഹ്നങ്ങള്‍ ശരിയായി ഉപയോഗിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടയിരിക്കും.
വിവര്‍ത്തനം പൂര്‍ത്തിയായി എന്ന് ഉറപ്പാക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തില്‍ പുതിയ വിവര്‍ത്തനം ഉറവിട വിവര്ത്തനവുമായി താരതമ്യം ചെയ്യണം. രണ്ടു വിവര്‍ത്തനങ്ങളും താരതമ്യം ചെയ്യുമ്പോള്‍, ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.
1.വിവര്‍ത്തനത്തിന് അതിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ എല്ലാ സംഭവങ്ങളും വിവര്‍ത്തനത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ?
വിവര്‍ത്തനം പൂര്‍ത്തിയാകാത്ത സ്ഥലമുണ്ടെങ്കില്‍, ഒരു കുറിപ്പ് ഉണ്ടാക്കുക, അങ്ങനെ നിങ്ങള്‍ക്കു വിവര്‍ത്തന സംഘവുമായി ഇതു ചര്‍ച്ച ചെയ്യാം.
നിങ്ങളുടെ ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍ ഉള്ള ഉറവിട ഭാഷാ ബൈബിളിലെ എല്ലാ വാക്യങ്ങളും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ചില വാക്യങ്ങള്‍ അബദ്ധത്തില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല . എന്നാല്‍ ചില ബൈബിളുകളില്‍ മറ്റു ബൈബിളുകളില്‍ ഇല്ലാത്ത വാക്യങ്ങള്‍ ഉണ്ടായിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നു ഓര്‍മ്മിക്കുക.
വാചക വ്യതിയാനങ്ങള്‍ പല ബൈബിള്‍ പണ്ഡിതന്മാരും ബൈബിളിന്റെ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാത്ത ചില വാക്യങ്ങളുണ്ട്, പക്ഷേ പിന്നീട് അവ ചേര്‍ത്തു. അതിനാല്‍ ചില ബൈബിളുകളുടെ വിവര്‍ത്തകര്‍ ആ വാക്യങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ തീരുമാനിച്ചു,
അല്ലെങ്കില്‍ അവ അടിക്കുറുപ്പുകളായി മാത്രം ഉള്‍പ്പെടുത്തി. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Textual Variants.) കാണുക. നിങ്ങള്‍ ഈ വാക്യങ്ങള്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് നിങ്ങളുടെ വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്.
. വ്യത്യസ്ത നമ്പറിംഗ് ചില ബൈബിളുകള്‍ മറ്റുബൈബിളുകളേക്കാള് വ്യത്യസ്ത വാക്യ സംഖ്യകള്‍ ഉപയോഗിക്കുന്നു( ഇതിനെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്Chapter and Verse Numbers.)കാണുക. ഏതു സംവിധാനം സ്വീകരിക്കണമെന്ന് നിങ്ങളുടെ വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്.
വേഴ്സ് ബ്രിട്ജൂകള്‍ ബൈബിളിന്റെ ചില വിവര്‍ത്തനങ്ങളില്‍, രണ്ടോ അതിലധികമോ വാക്യങ്ങളുടെ ഉള്ളടക്കങ്ങള്‍ പുനക്രമീകരിച്ചിരിക്കുന്നു. അതിനാല്‍ വിവരങ്ങളുടെ ക്രമം കൂടുതല്‍ യുക്തിസഹമോ മനസ്സിലാക്കാന്‍ എളുപ്പമോ ആയിരിക്കും. അത് സംഭവിക്കുമ്പോള്‍ 4-5 അല്ലെങ്കില്‍ 4-6 പോലുള്ള വാക്യ സംഖ്യകള്‍ സംയോജിപ്പിക്കുന്നു. UST ചിലപ്പോള്‍ ഇതു ചെയ്യുന്നു. എല്ലാ വാക്യ സംഖ്യകളും ദൃശ്യമാകാത്തതിനാലോ നിങ്ങള്‍ പ്രതീക്ഷിക്കുന്നിടത്ത് അവ ദൃശ്യമാകാത്തതിനാലോ, ചില വാക്യങ്ങള്‍ കാണുന്നില്ലെന്ന് തോന്നുന്നു. എന്നാല്‍ ആ വാക്യങ്ങളിലെ ഉള്ളടക്കങ്ങള്‍ അവിടെയുണ്ട്
( ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്), Verse Bridges.)കാണുക. നിങ്ങളുടെ വിവര്‍ത്തന സംഘം വേഴ്സ് ബ്രിട്ജൂകള്‍ ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.
വിട്ടുപോയ വാക്യങ്ങള്‍ക്കായി നിങ്ങളുടെ വിവര്‍ത്തനം പരിശോധിക്കുന്നതിന്, ഒരു പുസ്തകം വിവര്‍ത്തനം ചെയ്ത ശേഷം വിവര്‍ത്തനം ParaTExt-ലേയ്ക്കു മാറ്റുക. തുടര്‍ന്ന് “അധ്യായം/വാക്യ നമ്പരുകള്‍ എന്നതിനായുള്ള പരിശോധന നടത്തുക. ആ പുസ്തത്തിലെ എല്ലാ ഭാഗത്തിലേയും വിട്ടുപോയ വാക്യങ്ങളുടെ പട്ടിക ParaTExt നിങ്ങള്‍ക്കു നല്‍കും . മുകളില്‍പ്പറഞ്ഞ മൂന്നു കാരണങ്ങളില്‍ ഒരു കാരണത്താല്‍ ഏതെങ്കിലും ഭാഗത്തുള്ള വാക്യങ്ങള്‍ വിട്ടുപോയിട്ടുണ്ടോ എന്ന് ആ സ്ഥലങ്ങള്‍ ഓരോന്നും നോക്കി നിങ്ങള്‍ക്കു തീരുമാനിക്കാവുന്നതാണ്, അല്ലെങ്കില്‍ അത് അബദ്ധത്തില്‍ വിട്ടുപോയതാണങ്കില് നിങ്ങള്‍ വീണ്ടും ആ വാക്യം വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
വിഭാഗ തലക്കെട്ടുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതിനു തീരുമാനം എടുക്കേണ്ടത് വിവര്‍ത്തന സംഘമാണ്. ഒരു പുതിയ വിഷയം ആരംഭിക്കുന്ന ബൈബിളിന്റെ ഓരോ വിഭാഗത്തിനും ശീര്‍ഷകങ്ങള്‍ പോലെയാണ് വിഭാഗ തലക്കെട്ടുകള്‍. വിഭാഗ ശീര്‍ഷകങ്ങള്‍ ആ ഭാഗത്തെക്കുറിച്ച് അറിയുവാന്ആളുകളെ അനുവദിക്കുന്നു. ചില ബൈബിള്‍ വിവര്‍ത്തങ്ങള്‍ ഇതു ഉപയോഗിക്കുന്നു ചിലതു ഉപയോഗിക്കുന്നില്ല. ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന ദേശീയ ഭാഷയില്‍ ഈ രീതി പിന്തുടരുവാന് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഭാഷ സമൂഹം എന്താണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്താനും നിങ്ങള്‍ ആഗ്രഹിക്കും.
വിഭാഗ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനു ധാരാളം ജോലി ആവശ്യമാണ്, കാരണം നിങ്ങള്‍ ഓരോന്നും എഴുതുകയോ വിവര്‍ത്തനം ചെയ്യുകയോ വേണ്ടിവരും. ഇതു നിങ്ങളുടെ ബൈബിള്‍ വിവര്‍ത്തനം കൂടുതല്‍ ദൈര്‍ഘ്യമുള്ളതാക്കി തീര്‍ക്കും. അതുകൊണ്ട് വിഭാഗ ശീര്‍ഷകങ്ങള്‍ നിങ്ങളുടെ വായനക്കാര്‍ക്കു വളരെ സഹായമായിരിക്കും. വ്യത്യസ്ഥ കാര്യങ്ങളെക്കുറിച്ച് ബൈബിള്‍ എവിടെയാണ് സംസാരിക്കുന്നതെന്ന് കണ്ടെത്തുന്നതിനു വിഭാഗ ശീര്‍ഷകങ്ങള്‍ കൂടുതല്‍ സഹായിക്കുന്നു. ഒരു വ്യക്തി പ്രത്യേകിച്ചു എന്തെങ്കിലും തിരയുന്നു എങ്കില്‍, അയാള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം അവതരിപ്പിക്കുന്ന ഒരെണ്ണം കണ്ടെത്തുന്നതുവരെ അദ്ദേഹത്തിനു വിഭാഗ ശീര്‍ഷകങ്ങളില്‍ തേടുവാന്‍ കഴിയും. പിന്നെ അദ്ദേഹത്തിനു ആ ഭാഗം വായിക്കാന്‍ കഴിയും.
വിഭാഗ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍, അത് ഏതു തരത്തില്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്., വീണ്ടും ഏതു തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങളാണ് ഭാഷസമൂഹം ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തേണ്ട അവശ്യമുണ്ട്, കൂടാതെ ദേശീയ ഭാഷയുടെ ശൈലി പിന്തുടരുന്നതും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. അവതരിപ്പിക്കുന്ന പ്രത്യേക വിഭാഗ ശീര്‍ഷകങ്ങള്‍ വചനത്തിന്റെ ഭാഗമല്ല എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്ന് ഉറപ്പുവരുത്തണം. വിഭാഗ ശീര്‍ഷകങ്ങള്‍ വചനത്തിന്റെ ഭാഗമല്ല ; ഇതു വേദഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വഴികാട്ടി മാത്രമാണ്. വിഭാഗ ശീര്‍ഷകങ്ങള്‍ക്കു മുന്‍പും പിന്‍പും സ്ഥലം നല്കി മറ്റൊരു ശൈലിയില്‍ ഉള്ള അക്ഷരങ്ങള്‍ (അക്ഷരങ്ങളുടെവ്യത്യസ്ത ശൈലികള്‍) അല്ലെങ്കില്‍ വ്യതസ്ത വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കിത് വ്യക്തമാക്കാന്‍ കഴിയും. ദേശീയ ഭാഷയിലുള്ള ബൈബിളില്‍ ഇതു എങ്ങനെ ചെയ്യുന്നു എന്ന് കാണുക. ഭാഷസമൂഹവുമായി വ്യത്യസ്ത രീതിപരിശോധിക്കുക.
വ്യത്യസ്ത തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങള്‍ ഉണ്ട്. ഓരോരുത്തരും എങ്ങനെ അന്വേഷിക്കും എന്നതിന്റെ ഉദാഹരണമായി ചില വ്യത്യസ്ത തരമിതാണ് മര്‍ക്കോസ് 2:1-12:
നിങ്ങള്‍ക്കു കാണാവുന്നതുപോലെ, വ്യത്യസ്ത തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധ്യമാണ്, പക്ഷേ അവയ്ക്കു എല്ലാം ഒരേ ലക്ഷ്യമുണ്ട്. അവയെല്ലാം തുടര്‍ന്നുള്ള ബൈബിളിന്റെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വായനക്കാരന് നല്കുന്നു. ചിലതു ഹ്രസ്വവും, ചിലതു ദൈര്‍ഘ്യമുള്ളതുമാണ്. ചിലതു കുറച്ചു വിവരങ്ങള്‍ നല്കുന്നു, ചിലതു കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു. വത്യസ്ഥ തരത്തിലുള്ള പരിക്ഷണങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം, ഒപ്പം ഏതുതരം കാര്യമാണ് അവര്‍ക്ക് ഏറ്റവും സഹായകരമെന്നു ആളുകളോട് ചോദിക്കുക.
വിശ്വാസ പ്രസ്താവനയും രേഖകളില്‍ അടങ്ങിയിരിക്കുന്നു. വിവര്‍ത്തനം ചെയ്തഎല്ലാ ഉള്ളടക്കവും വിശ്വാസ പ്രസ്താവനയുടെ ദൈവശാസ്ത്രത്തിനു അനുസൃതമായിരിക്കുമെന്നും വിവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നടപടിക്രമങ്ങളും രീതികളും പിന്തുടരുമെന്നും പ്രതിക്ഷിക്കുന്നു. UnfoldingWord-ന് വിവര്‍ത്തനത്തിന്റെ കൃത്യത പരിശോധിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല, അതിനാല്‍ സഭാ ശൃംഗലകളുടെ നേതൃത്വത്തിന്റെ സമഗ്രതയെ ആശ്രയിച്ചിരിക്കുന്നു.
ഈ രേഖയില്‍ വിവരിച്ചിരിക്കുന്ന പ്രക്രിയയും ചട്ടക്കുടും ഉള്ളടക്കം ഉപയോഗിക്കുന്ന സഭ നിര്‍ണ്ണയിക്കുന്ന പ്രകാരം ഉള്ളടക്കം പരിശോധിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ഒരു പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. ഉള്ളടക്കത്തിന്റെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ഇന്‍പുട്ട് പരമാവധിയാക്കുന്നതിനു ഫീഡ്ബാക്ക് ലൂപുകളെ പ്രോത്സാഹിപ്പിക്കുന്നു. ( കൂടാതെ വിവര്‍ത്തന സോഫ്റ്റ്വെയറില് മാതൃകയാക്കുകയും ചെയ്യുന്നു). ഈ കാരണത്താല്‍ ഉള്ളടക്കത്തിന്റെ വിവര്‍ത്തനങ്ങള്‍ വിവര്‍ത്തന ഫ്ലാറ്റ്ഫോമില്‍ തുടര്‍ന്നും ലഭ്യമാകുന്നു (see കാണുക) അതുവഴി ഉപഭോക്താക്കള്‍ക്ക് ഇതു മെച്ചപ്പെടുത്തുന്നത് തുടരാനാകും. ഈ രീതിയില്‍ കാലക്രമേണ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്ന ബൈബിള്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ സഭയ്ക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാനും കഴിയും.
ഒരു വിവര്‍ത്തനത്തിന്റെ ഗുണനിലവാരം സഭയ്ക്കു സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയെ വിവരിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എല്ലാ പരിശോധനകളും വിവരിക്കുന്നതിന് പകരം, വിവര്‍ത്തനം പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചില സാങ്കേതിക വിദ്യകള്‍ നിര്‍ദ്ദേശിക്കുന്നതിനാണ് ഇനിപ്പറയുന്ന വിലയിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് . ആത്യന്തികമായി, എന്ത് പരിശോധനകള്‍ ഉപയോഗിക്കണം, എപ്പോള്‍ ആരെയാണ് സഭാ തീരുമാനിക്കേണ്ടത് എന്ന തീരുമാനം.
ഈ മൂല്യനിര്‍ണ്ണയരീതി രണ്ടുതരം പ്രസ്താവനകള്‍ ഉപയോഗിക്കുന്നു. ചിലതു “ അതേ/ അല്ല” പ്രസ്താവനകളാണ്, അവിടെ നിഷേധാത്മകമായ പ്രതികരണം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നത്തെ സൂചിപ്പിക്കുന്നു. മറ്റു വിഭാഗങ്ങള്‍ വിവര്‍ത്തന സംഘങ്ങള്‍ക്കും പരിശോധകര്‍ക്കും വിവര്‍ത്തനത്തെക്കുറിച്ചുള്ള പ്രസ്തവനകള് നല്കുന്ന തുല്യ-ഭാരം ഉള്ളരീതി ഉപയോഗിക്കുന്നു. ഓരോ പ്രസ്താവനയും 0-2 എന്ന സ്കെയിലില്‍ പരിശോധകര്(വിവര്‍ത്തന സംഘത്തില്‍നിന്ന് ആരംഭിക്കുന്നു) സ്കോര്‍ ചെയ്യണം.
0 - സമ്മതിക്കുന്നില്ല
1 - ഭാഗീകമായി സമ്മതിക്കുന്നു
2 - പൂര്‍ണമായും സമ്മതിക്കുന്നു
അവലോകനത്തിന്റെ അവസാനം, ഒരു വിഭാഗത്തിലെ എല്ലാ പ്രതികരണങ്ങളുടെയും ആകെ മൂല്യം ചേര്‍ക്കേണ്ടതാണ്, കൂടാതെ പ്രതികരണങ്ങള്‍ വിവര്‍ത്തനത്തിന്റെ അവസ്ഥയെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെങ്കില്, ഈ മൂല്യം വിവര്‍ത്തനം ചെയ്ത അധ്യായം മികച്ച നിലവാരമുള്ളതാകാനുള്ള സാധ്യതയുടെ ഏകദേശ കണക്കോടെ അവലോകകനു നല്‍കും. ലളിതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റുബ്രിക്സ് അവലോകനത്തിന് സൃഷ്ടിയില്‍ എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്ന് വിലയിരുത്തുന്നതിനു ഒരു വസ്തു നിഷ്ടമായ രീതി നല്കുന്നതിനുമാണ്. ഉദാഹരണത്തിന് വിവര്‍ത്തനം “കൃത്യതയില്‍” താരതമ്യേന മികച്ചതാണെങ്കിലും “സ്വാഭാവികത” “വ്യക്തത” എന്നിവയില്‍ മോശമാണെങ്കില്‍, വിവര്‍ത്തന സംഘം കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തേണ്ടതുണ്ട്.
വിവര്‍ത്തനം ചെയ്ത ബൈബിള്‍ ഉള്ളടക്കത്തിന്റെ ഓരോ അദ്ധ്യായത്തിനും റുബ്രിക്സ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിവര്‍ത്തന സംഘം ഓരോ അദ്ധ്യായവും അവരുടെ മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒരു വിലയിരുത്തല്‍ നടത്തണം, തുടര്‍ന്ന് ഘട്ടം 2 സഭാ പരിശോധകര് ഇതു വീണ്ടും ചെയ്യണം, തുടര്‍ന്ന് ഘട്ടം 3 പരിശോധകരും ഈ ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് വിവര്‍ത്തനം വിലയിരുത്തണം. ഓരോ തലത്തിലും അധ്യായത്തിന്റെ കൂടുതല്‍ വിശദവും വിപുലവുമായ പരിശോധന നടത്തുന്നതിനാല്‍, ആദ്യത്തെ നാലു വിഭാഗങ്ങളില്‍ നിന്ന്( അവലോകനം, സ്വാഭാവികത, വ്യക്തത, കൃത്യത) അധ്യയത്തിനുള്ള പോയിന്റുകള്‍ അപ്ഡേറ്റ് ചെയ്യണം, വിവര്‍ത്തനം എങ്ങനെ മെച്ചപ്പെടുന്നു എന്ന് സഭയെയും സമൂഹത്തെയും കാണാന്‍ അനുവദിക്കുന്നു
പ്രക്രിയയെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:അവലോകനം (വിവര്‍ത്തനത്തെ കുറിച്ചുള്ള വിവരങ്ങള്‍)സ്വാഭാവികത, വ്യക്തത, സഭയുടെ അംഗീകാരം.
അല്ല/ അതെ യഥാര്‍ത്ഥ ഭാഷയുടെ അര്‍ത്ഥം ടാര്‍ഗെറ്റ് ഭാഷയില്‍ സ്വാഭാവികവും, വ്യക്തവും, കൃത്യവുമായ, രീതിയില്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന ഒരു അര്‍ത്ഥം അടിസ്ഥാനമാക്കിയുള്ള വിവര്‍ത്തനമാണ്.
അല്ല/ അതെ വിവര്‍ത്തനം പരിശോധിക്കുന്നതില്‍ ഉള്‍പ്പെടുന്നവര്‍ ടാര്‍ഗെറ്റ് ഭാഷയുടെ ആദ്യ- ഭാഷ സംസാരിക്കുന്നവരാണ്.
അല്ല/ അതെ ഈ അധ്യായത്തിന്റെ വിവര്‍ത്തനം വിശ്വാസപ്രസ്താവനയുമായി യോജിക്കുന്നു.
അല്ല/ അതെ വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഈ അധ്യായത്തിന്റെ വിവര്‍ത്തനം നടത്തിയത്.
താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” വൃത്തം വരയ്ക്കുക.
കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തുന്നതിലൂടെ ഈ വിഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.( Language Community Check കാണുക)
0 1 2 ഈ ഭാഷ സംസാരിക്കുന്നവരും ഈ അധ്യായം കേട്ടവരും ഇതു ഭാഷയുടെ ശരിയായ രൂപം ഉപയോഗിച്ചാണ് വിവര്‍ത്തനം ചെയ്യുന്നതെന്ന് സമ്മതിക്കുന്നു.
0 1 2 ഈ അധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്ന സൂചനാ വാക്കുകള്‍ ഈ സംസ്കാരത്തിന് സ്വീകാര്യവും ശരിയാണെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.
0 1 2 ഈ അദ്ധ്യായത്തിലെ ചിത്രീകരണങ്ങളോ കഥകളോ ഈ ഭാഷ സംസാരിക്കുന്ന ആളുകള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാണ്.
0 1 2 ഈ അദ്ധ്യായത്തിലെ വാചകത്തിന്റെ ഘടനയും ക്രമവും സ്വാഭാവികമാണെന്നും ശരിയായി ഒഴുകുന്നുവെന്നും ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.
0 1 2 ഈ അധ്യായത്തിന്റെ വിവര്‍ത്തന അവലോകനത്തില്‍ സ്വാഭാവികമായും ഈ അധ്യായത്തിന്റെ വിവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ നേരിട്ട് പങ്കാളികള്‍ ആകാത്ത കമ്മ്യൂണിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി.
0 1 2 ഈ അധ്യായത്തിന്റെ സ്വാഭാവിക വിവര്‍ത്തനത്തിന്റെ അവലോകനത്തില്‍ വിശ്വാസികളും അവിശ്വാസികളും ആല്ലെങ്കില്‍ ബൈബിളിനെ താരതമ്യേന പരിചിതമല്ലാത്ത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ വചനം കേള്‍ക്കുന്നതിനു മുന്‍പ് എന്താണ് പറയേണ്ടതെന്ന് അവര്‍ക്കറിയില്ല.
0 1 2 ഈ അധ്യായത്തിന്റെ സ്വാഭാവിക വിവര്‍ത്തനത്തിന്റെ അവലോകനത്തില്‍ അതേ ഭാഷസംസാരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ഉള്‍പ്പെടുന്നു.
0 1 2 ഈ അധ്യായത്തിന്റെ സ്വാഭാവിക വിവര്‍ത്തനത്തിന്റെ അവലോകനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.
താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക
കൂടുതല്‍ കമ്മ്യൂണിറ്റി പരിശോധന നടത്തുന്നതിലൂടെ ഈ ഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.(കാണുക Language Community Check)
0 1 2 ഈ അധ്യായം വിവര്‍ത്തനം ചെയ്തിരിക്കുന്ന ഭാഷ, പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാണെന്ന് അംഗീകരിച്ച ഭാഷ ഉപയോഗിച്ചാണ്.
0 1 2 ഈ അധ്യായത്തിലെ പേരുകള്‍, സ്ഥലങ്ങള്‍, ക്രിയാപദങ്ങള്‍, എല്ലാം ശരിയാണെന്ന് ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.
0 1 2ഈ അദ്ധ്യായത്തിലെ സംസാരത്തിന്റെ കണക്കുകള്‍ ഈ സംസ്കാരത്തിലെ ആളുകള്‍ക്ക് അര്‍ത്ഥമാക്കുന്നു.
0 1 2 ഈ അദ്ധ്യായം ഘടനാപരമായ രീതി അര്‍ത്ഥത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്നു ഈ ഭാഷ സംസാരിക്കുന്നവര്‍ സമ്മതിക്കുന്നു.
0 1 2 വ്യക്തതയ്ക്കായി ഈ അധ്യായത്തിന്റെ വിവര്‍ത്തന അവലോകനത്തില്‍ ഈ അധ്യായത്തിന്റെ വിവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാത്ത കമ്മ്യൂണി അംഗങ്ങള്‍ ഉള്‍പ്പെടുന്നു.
0 1 2 വ്യക്തതയ്ക്കായി ഈ അധ്യായത്തിന്റെ വിവര്‍ത്തന അവലോകനത്തില്‍ വിശ്വാസികളും അവിശ്വാസികളും അല്ലെങ്കില്‍ ബൈബിളിനെ താരതമ്യേന പരിചിതമല്ലാത്ത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതിനാല്‍ വചനം കേള്‍ക്കുന്നതിനു മുന്‍പ് എന്താണ് പറയേണ്ടതെന്ന് അവര്‍ക്കറിയില്ല.
0 1 2 ഈ അധ്യായത്തിന്റെ സ്വാഭാവിക വിവര്‍ത്തനത്തിന്റെ അവലോകനത്തില്‍ അതേ ഭാഷസംസാരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ഉള്‍പ്പെടുന്നു.
0 1 2 വ്യക്തതയ്ക്കായുള്ള ഈ അധ്യായത്തിന്റെ വിവര്‍ത്തനത്തിന്റെ അവലോകനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു
താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക
കൂടുതല്‍ കൃത്യത പരിശോധന നടത്തുന്നതിലൂടെ ഈ ഭാഗം ശക്തിപ്പെടുത്താന്‍ കഴിയും.(കാണുക Accuracy Check)
0 1 2 വിവര്‍ത്തനത്തില്‍ എല്ലാ പദങ്ങളും ഉണ്ടെന്നു ഉറപ്പാക്കാന്‍ ഈ അധ്യായത്തിനായുള്ള ഉറവിട വാചകത്തിലെ എല്ലാ പ്രധാനപ്പെട്ട പദങ്ങളുടെയും പൂര്‍ണ്ണമായ പട്ടിക ഉപയോഗിച്ചു.
0 1 2 പ്രധാനപെട്ട എല്ലാ വാക്കുകളും ഈ അധ്യായത്തില്‍ ശരിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
0 1 2 പ്രധാനപെട്ട എല്ലാ വാക്കുകളും സ്ഥിരമായി ഈ അധ്യായത്തില്‍ ശരിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്, അതുപോലെ തന്നെ പ്രധാനപ്പെട്ട വാക്കുകള്‍ ദൃശ്യമാകുന്ന മറ്റു സ്ഥലങ്ങളിലും.
0 1 2 കുറിപ്പുകളും വിവര്‍ത്തന പദങ്ങളും ഉള്‍പ്പടെ വിവര്‍ത്തന വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും മുഴുവന്‍ അധ്യായത്തിലും വ്യാഖ്യാന ഉറവിടങ്ങള്‍ ഉപയോഗിക്കുന്നു.
0 1 2 ഉറവിട വാചകത്തിലെ( പേരുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍) ചരിത്രപരമായ വിശദീകരണങ്ങള്‍ ഈ വിവര്‍ത്തനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
0 1 2വിവര്‍ത്തനം ചെയ്ത അദ്ധ്യായത്തിലെ ഓരോ സംഭാഷണത്തിന്റെയും അര്‍ത്ഥം താരതമ്യപ്പെടുത്തുകയും യഥാര്ത്ഥത്തിലുള്ളത്തിന്റെ ഉദ്ധേശ്യവുമായി താരതമ്യപ്പെടുത്തി വിന്യസിച്ചിരിക്കുന്നു.
0 1 2വിവര്‍ത്തനം രൂപപ്പെടുത്തുന്നതില്‍ പങ്കാളികള്‍ അല്ലാത്ത പ്രാദേശിക സംഭാഷകരുമായി വിവര്‍ത്തനം പരിശോധിച്ചു, കൂടാതെ വിവര്‍ത്തനം ഉറവിട വാചകത്തിന്റെ ഉദ്ദേശിച്ച അര്‍ത്ഥം കൃത്യമായി ആശയവിനിമയം ചെയ്യുന്നുവെന്നു അവര്‍ സമ്മതിക്കുന്നു.
0 1 2 അധ്യായത്തിന്റെ വിവര്‍ത്തനം കുറഞ്ഞത് രണ്ടു ഉറവിട വാചകങ്ങളുമായി താരതമ്യപ്പെടുത്തി.
0 1 2 ഈ അദ്ധ്യായത്തിലെ ഏതെങ്കിലും അര്‍ത്ഥത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു.
0 1 2 ഈ അധ്യായത്തിന്റെ വിവര്‍ത്തനം യഥാര്‍ത്ഥ വാചകവുമായി(എബ്രായ,ഗ്രീക്ക്, അരാമിക്) താരതമ്യപ്പെടുത്തി ശരിയായ വാചക നിര്‍വചനങ്ങളും യഥാര്‍ത്ഥ പാഠങ്ങളുടെ ഉദ്ദേശ്യവും പരിശോധിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ഓരോ പ്രസ്താവനയ്ക്കും “0” അല്ലെങ്കില്‍ “1” അല്ലെങ്കില്‍ “2” *വൃത്തം വരയ്ക്കുക
അല്ല | അതെ ഈ വിവര്‍ത്തനം പരിശോധിച്ച സഭാ നേതാക്കള്‍ ടാര്‍ഗെറ്റ് ഭാഷയുടെ പ്രാദേശിക ഭാഷ സംസാരിക്കുന്നവരാണ്, കൂടാതെ ഉറവിട വാചകം ലഭ്യമായ ഭാഷകളിലൊന്നു നന്നായി മനസ്സിലാക്കുന്ന ഒരാളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
അല്ല | അതെ ഭാഷാ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പുരുഷന്മാരും സ്ത്രീകളും വൃദ്ധരും ചെറുപ്പക്കാരും എങ്ങനെ അധ്യായത്തിന്റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും അത് സ്വാഭാവികവും വ്യക്തവുമാണെന്നു സമ്മതിക്കുകയും ചെയ്യുന്നു.
അല്ല | അതെ കുറഞ്ഞത് രണ്ടു വ്യത്യസ്ത ശൃംഗലകളില്‍ നിന്നുള്ള സഭാ നേതാക്കള്‍ ഈ അധ്യയത്തിന്റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും അത് കൃത്യമാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
അല്ല | അതെ കുറഞ്ഞത് രണ്ടു വ്യത്യസ്ത സഭാ ശൃംഗലകളുടെ നേതൃത്വമോ അവരുടെ പ്രധിനിധികളോ ഈ അധ്യായത്തിന്റെ വിവര്‍ത്തനം അവലോകനം ചെയ്യുകയും ഈ ഭാഷയിലെ ബൈബിളിന്റെ ഈ അധ്യയതിന്റെ വിശ്വസ്തമായി അംഗീകരിക്കുകയും ചെയ്തു.